Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

മൂന്നു വയസുള്ളു കുഞ്ഞുമായി അമ്മ പുഴയില്‍ ചാടി, അമ്മയുടെ മൃതദേഹം കണ്ടെത്തി.

മൂന്നു വയസുള്ളു കുഞ്ഞുമായി അമ്മ പുഴയില്‍ ചാടി, അമ്മയുടെ മൃതദേഹം കണ്ടെത്തി.
കണ്ണൂര്‍: ചെമ്പല്ലിക്കുണ്ടില്‍ മൂന്നു വയസുള്ള കുഞ്ഞുമായി അമ്മ പുഴയില്‍ ചാടി. അമ്മ വയലപ്ര സ്വദേശി എം.വി. റീമയുടെ (30) മൃതദേഹം കണ്ടെത്തി. 
ഇന്നലെ രാത്രി ഒരു മണിയോടെയാണ് സംഭവം. റീമ സ്‌കൂട്ടറില്‍ കുഞ്ഞുമായി വന്ന് ചെമ്പല്ലിക്കുണ്ട് പുഴയിലേക്ക് ചാടുകയായിരുന്നു. മത്സ്യബന്ധനത്തിന് എത്തിയ തൊഴിലാളികളാണ് സംഭവം കണ്ടത്. ഇവരാണ് പൊലീസില്‍ വിവരമറിയിച്ചത്. തുടർന്ന് നാട്ടുകാരും ഫയര്‍ ഫോഴ്‌സും ചേര്‍ന്ന് നടത്തിയ തെരച്ചിലിനൊടുവിലാണ് അമ്മയുടെ മൃതദേഹം കണ്ടെത്തിയത്. രാവിലെ അമ്മയെയും കുഞ്ഞിനെയും കാണാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ അന്വേഷണത്തിലാണ് പാലത്തിനു മുകളില്‍ സ്‌കൂട്ടര്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കുഞ്ഞിനായുള്ള തെരച്ചിൽ തുടരുകയാണ്.

Post a Comment

0 Comments

Ad Code

Responsive Advertisement