Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഗവർണ്ണർ മുഖ്യമന്ത്രി കൂടിക്കാഴ്ച.

ഗവർണ്ണർ മുഖ്യമന്ത്രി കൂടിക്കാഴ്ച.
തിരു.: ഗവർണ്ണര്‍ രാജേന്ദ്ര ആര്‍ലേക്കറും മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള കൂടിക്കാഴ്ച നടന്നു. രാജ്ഭവനിലെത്തിയാണ് മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തിയത്. മൂന്നു മണിക്ക് ആരംഭിച്ച കൂടിക്കാഴ്ച ഏകദേശം ഒരു മണിക്കൂറോളം നീണ്ടു.
      സംസ്ഥാന സർക്കാരും ഗവർണ്ണറും തമ്മിലുള്ള അഭിപ്രായ ഭിന്നതകൾ തെരുവിലെ പ്രതിഷേധത്തിലേക്ക് അടക്കം എത്തി നിൽക്കുന്ന വേളയിൽ നടന്ന കൂടിക്കാഴ്ചയ്ക്ക് ഏറെ പ്രസക്തിയുണ്ട്. വിവിധ
സർവ്വകലാശാലകളിലെ പ്രതിസന്ധി, ഭാരതാംബാ വിവാദം, ബില്ലുകൾക്ക് ഗവർണ്ണർ അംഗീകാരം നൽകാത്തത് തുടങ്ങി നിരവധി തര്‍ക്ക വിഷയങ്ങൾ സര്‍ക്കാരും ഗവര്‍ണ്ണറും തമ്മിൽ നിലനിൽക്കുന്ന സാഹചര്യത്തിലാണ് ചർച്ച.
       ഈ പശ്ചാത്തലത്തിൽ, ഇരുവർക്കുമിടയിലെ മഞ്ഞുരുകുമോ എന്നും നിലവിലെ പ്രതിസന്ധിക്ക് പരിഹാരമാകുമോ എന്നുമാണ് ഉറ്റുനോക്കപ്പെടുന്നത്. കൂടിക്കാഴ്ചയിൽ എന്തെല്ലാം വിഷയങ്ങളാണ് ചർച്ച ചെയ്തതെന്നതിലെ വിശദാംശങ്ങൾ പുറത്തു വന്നിട്ടില്ല.

Post a Comment

0 Comments

Ad Code

Responsive Advertisement