Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

തദ്ദേശ തെരഞ്ഞെടുപ്പ്: വാർഡുകളുടെ എണ്ണം കൂടും, പോളിം​ഗ് ബൂത്തുകളുടെ എണ്ണം കുറയും.

തദ്ദേശ തെരഞ്ഞെടുപ്പ്: വാർഡുകളുടെ എണ്ണം കൂടും, പോളിം​ഗ് ബൂത്തുകളുടെ എണ്ണം കുറയും.
തിരു.: സംസ്ഥാനത്ത് ഈ വർഷം നടക്കാനിരിക്കുന്ന തദ്ദേശസ്വയം ഭരണ തെരഞ്ഞെടുപ്പിൽ വാർഡുകളുടെ എണ്ണം കൂടുമ്പോൾ പോളിം​ഗ് ബൂത്തുകളുടെ എണ്ണം കുറയും. പുതിയതായി 1721 വാർഡുകൾ കൂട്ടിച്ചേർത്തപ്പോൾ 3951 പോളിം​ഗ് ബൂത്തുകൾ നിർത്തലാക്കാനാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ തീരുമാനം. ചെലവ് കുറയ്ക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം. 2020ൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്ക് നടന്ന തെരഞ്ഞെടുപ്പിൽ 34,710 പോളിം​ഗ് ബൂത്തുകളാണ് സംസ്ഥാനത്ത് ആകെ ഉണ്ടായിരുന്നത്. എന്നാൽ, ഇത്തവണ അത് 30,759 ആയാണ് കുറച്ചിരിക്കുന്നത്. പഞ്ചായത്തുകളിലെ ഒരു പോളിം​ഗ് ബൂത്തിൽ 1300 വോട്ടർമാർ, ന​ഗരസഭയിലെ ഒരു പോളിം​ഗ് ബൂത്തിൽ 1600 വോട്ടർമാർ എന്ന നിലയിലാണ് പോളിം​ഗ് ബൂത്തുകൾ ക്രമീകരിക്കുക. നേരത്തെ അത് യഥാക്രമം 1200, 1500 എന്ന നിലയിലായിരുന്നു ക്രമീകരിച്ചിരുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പ് കോവിഡ് കാലത്ത് നടന്നതിനാൽ വോട്ടർമാരുടെ എണ്ണം കണക്കാക്കുമ്പോൾ അത് കൂടി പരി​ഗണിച്ചിരുന്നുവെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കുന്നത്.

Post a Comment

0 Comments

Ad Code

Responsive Advertisement