Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

'ആറ്റുകാലമ്മ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ടോ? 'എന്ന് ഹൈക്കോടതി.

'ആറ്റുകാലമ്മ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ടോ? 'എന്ന് ഹൈക്കോടതി.
കൊച്ചി: 'ആറ്റുകാലമ്മ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ടോ? 'എന്ന് ഹൈക്കോടതി ചോദിച്ചു. ഫ്ലക്സ് ബോർഡ് നിരോധനവുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കവെയായിരുന്നു ഹൈക്കോടതിയുടെ വിമർശനം. രാഷ്ട്രീയക്കാരും സിനിമാക്കാരും ബോർഡ് വെക്കുന്നത് മനസിലാക്കാമെന്നും ആറ്റുകാലമ്മയുടെ പേരില്‍ എന്തിനാണ് ബോർഡ് എന്നും ഹൈക്കോടതി ചോദിച്ചു. ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റേതായിരുന്നു വിമർശനം.
       അനധികൃത ഫ്ലക്സ് ബോർഡുകള്‍ക്കെതിരെ കർശന നടപടി എടുക്കണമെന്നതുള്‍പ്പെടെ മാർഗ്ഗനിർദ്ദേശവുമായി ഹൈക്കോടതി രംഗത്തെത്തിയിരുന്നു. നിയമലംഘനങ്ങളില്‍ നടപടിയെടുക്കാൻ തദ്ദേശ സ്വയംഭരണ സെക്രട്ടറിമാർക്ക് ഉത്തരവാദിത്വമുണ്ടെന്നും ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്യണമെന്നും കുറ്റക്കാരില്‍ നിന്നും പിഴ ഈടാക്കണമെന്നും കോടതി പറഞ്ഞിരുന്നു. എന്നാല്‍, ഇക്കാര്യങ്ങളെല്ലാം കാറ്റില്‍ പറത്തിക്കൊണ്ടാണ് സംസ്ഥാനത്ത് ഫ്ലക്സുകളുടെ എണ്ണം ഉയരുന്നത്. ഇത് ചൂണ്ടിക്കാണിച്ചായിരുന്നു ഹൈക്കോടതിയുടെ വിമർശനം.
        ദൈവങ്ങളുടെ പേരില്‍ ചിലർ ഫ്ലക്സ് ബോർഡ് വയ്ക്കുകയാണ്. ഇത് ദൈവത്തിന്റെയോ വിശ്വാസത്തിന്റോയോ പ്രശ്നം അല്ല. ബോർഡ് വയ്ക്കുന്നവർക്ക് തങ്ങളുടെ മുഖം വരാനാണ് ഫ്ലക്‌സുകള്‍ വയ്ക്കുന്നതെന്നും കോടതി പരാമർശിച്ചു. ഹൈക്കോടതി ഉത്തരവ് ലംഘിച്ച്‌ ഫ്ലക്സുകളും ബോർഡുകളും സ്ഥാപിക്കുന്നുണ്ടെന്ന് അമിക്യസ്‌ ക്യൂറി കോടതിയെ അറിയിച്ചു.

Post a Comment

0 Comments

Ad Code

Responsive Advertisement