വിദേശത്തു നിന്ന് 100 ടൺ സ്വർണ്ണം രാജ്യത്ത് എത്തിച്ച് ആർബിഐ.
ന്യൂഡൽഹി: ആർബിഐ, ബാങ്ക് ഓഫ് ഇംഗ്ലണ്ടില്‍ സൂക്ഷിച്ച 100 ടണ്‍ സ്വര്‍ണ്ണം ഇന്ത്യയിലെത്തിച്ചു. 1991ന് ശേഷം ആദ്യമായാണ് ഇത്തരമൊരു നടപടി. വരും മാസങ്ങളിൽ സമാനമായ അളവിൽ സ്വർണ്ണം രാജ്യത്തേക്ക് വീണ്ടും എത്തിക്കുമെന്ന് ആര്‍ബിഐ അറിയിച്ചു. ജിഎസ്ടി തുക പൂർണ്ണമായും കെട്ടിവച്ചാണ് സ്വർണ്ണം ഇന്ത്യയിൽ എത്തിച്ചത്. വിദേശനിക്ഷേപം കൂടിവരുന്ന സാഹചര്യത്തിലാണ് സ്വത്ത് രാജ്യത്തേക്കു മാറ്റിയതെന്നു റിസർവ് ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചു.
ആർബിഐയുടെ പക്കൽ 822.1 ടൺ സ്വർണ്ണമാണ് ഉണ്ടായിരുന്നത്. അതിൽ 413.8 ടൺ വിദേശത്ത് ആയിരുന്നു സൂക്ഷിച്ചിരുന്നത്. മാർച്ച് അവസാനത്തോടെയാണ് സ്വർണ്ണം എത്തിച്ചത്. മുംബൈയിലെയും നാഗ്പൂരിലെയും ആർബിഐയുടെ പഴയ ഓഫീസ് കെട്ടിടങ്ങളിലാണ് സ്വര്‍ണ്ണം സൂക്ഷിക്കുന്നത്.
0 Comments