Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

സെപ്റ്റിക് ടാങ്കിൽ വീണ് യുവാവ് മരിച്ചു.

സെപ്റ്റിക് ടാങ്കിൽ വീണ് യുവാവ് മരിച്ചു. 
പാലക്കാട് : കോങ്ങാട് സെപ്റ്റിക് ടാങ്കിൽ വീണ് യുവാവ് മരിച്ചു. പന്നിക്കോട് സ്വദേശി സുനിത്താണ് മരിച്ചത്. ആളൊഴിഞ്ഞ വീടിന്റെ സെപ്റ്റിക് ടാങ്കിൻ്റെ സ്ലാബ് തകർന്നാണ് അപകടമുണ്ടായത്. ഇന്നലെയാണ് അപകടം സംഭവിച്ചത്. സുനിത്തിന്റെ വീട്ടിൽ ആടിനെ വളർത്തിയിരുന്നു. ആടിന് നൽകാൻ പ്ലാവില ശേഖരിക്കുന്നതിനായാണ് സുനിത് ആളൊഴിഞ്ഞ വീട്ടിലെ പ്ലാവിൽ കയറാൻ ശ്രമിച്ചത്. ഇതിനായി ഇയാൾ സ്ലാബിൽ ചവിട്ടുകയായിരുന്നു. ഉടനടി സ്ലാബ് തകരുകയും യുവാവ് സെപ്റ്റിക് ടാങ്കിൽ അകപ്പെടുകയുമായിരുന്നു. യുവാവിനെ ഏറെനേരമായി കാണാതായതോടെ നാട്ടുകാരും ബന്ധുക്കളും വ്യാപക അന്വേഷണം നടത്തിയിരുന്നു. ഇന്ന് രാവിലെയോടെയാണ് യുവാവിന്റെ മൃതദേഹം സെപ്റ്റിക് ടാങ്കിൽ നിന്നും കണ്ടെടുത്തത്. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിൽ പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.

Post a Comment

0 Comments

Ad Code

Responsive Advertisement