Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

വിനോദയാത്രക്കിടെ എംബിബിഎസ് വിദ്യാര്‍ത്ഥിനി മുങ്ങി മരിച്ചു.

വിനോദയാത്രക്കിടെ എംബിബിഎസ് വിദ്യാര്‍ത്ഥിനി മുങ്ങി മരിച്ചു. 
കൊല്ലം: വിനോദയാത്രക്കിടെ ഗോകര്‍ണ ബീച്ചിൽ മലയാളി എംബിബിഎസ് വിദ്യാര്‍ത്ഥിനി മുങ്ങി മരിച്ചു. പരവൂർ കോട്ടപ്പുറം സ്വദേശിനിയായ മെഡിക്കൽ വിദ്യാർത്ഥിനിയാണ് കർണാടകയിൽ കടലിൽ മുങ്ങി മരിച്ചത്.
       കർണാടകയിലെ കാർവാർ മെഡിക്കൽ കോളേജിലെ രണ്ടാം വർഷ എംബിബിഎസ് വിദ്യാർത്ഥിനിയായ കല്യാണി (20) ആണ് മരിച്ചത്. വിനോദയാത്രക്കിടെ ഞായറാഴ്ച കർണാടകയിലെ ഗോകർണ ബീച്ചിൽ എത്തിയതായിരുന്നു വിദ്യാര്‍ത്ഥികള്‍. ഇതിനിടെ ബീച്ചിൽ വെച്ച് കല്യാണി കടലിൽ തിരയിലകപ്പെടുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ഇന്ന് നാട്ടിൽ എത്തിച്ച് സംസ്കരിച്ചു.

Post a Comment

0 Comments

Ad Code

Responsive Advertisement