Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

മാരക ലഹരിയുമായി ഇരുപതുകാരിയും സുഹൃത്തും അറസ്റ്റിൽ.

മാരക ലഹരിയുമായി ഇരുപതുകാരിയും സുഹൃത്തും അറസ്റ്റിൽ.
പാലക്കാട്: നഗരമധ്യത്തിലെ കോട്ടമൈതാനത്ത് നടത്തിയ പരിശോധനയിൽ മാരക മയക്കുമരുന്നായ മെത്താഫിറ്റമിനുമായി യുവതിയും യുവാവും പോലീസിൻ്റെ പിടിയിൽ. പൂക്കോട്ടുകാവ്, കടമ്പൂർ സ്വദേശികളായ പൂത്തൻപുര വീട്ടിൽ അമൽ (23), വെള്ളിളത്തോടി വീട്ടിൽ അനഘ (20) എന്നിവരെയാണ് പാലക്കാട് ടൗൺ സൗത്ത് പോലീസ് പിടികൂടിയത്. ശനിയാഴ്ച ടൗൺ സൗത്ത് സബ് ഇൻസ്പെക്‌ടർ ഹേമലതയുടെ നേതൃത്വത്തിലുള്ള പോലീസ് പരിശോധനയിലാണ് ഇവർ പിടിയിലായത്. ഇവരിൽ നിന്നും 14.310 ഗ്രാം മെത്താഫിറ്റമിൻ പോലീസ് കണ്ടെടുത്തു. പിടിയിലായവർക്കെതിരെ എൻഡിപിഎസ് നിയമപ്രകാരം കേസെടുത്ത് മേൽനടപടികൾ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.



Post a Comment

0 Comments

Ad Code

Responsive Advertisement