Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

പാരീസ് പാരാലിമ്പിക്‌സ്: 10 മീറ്റര്‍ എയര്‍ റൈഫിള്‍ ഷൂട്ടിങ്ങില്‍ അവനി ലെഖാരക്ക് സ്വര്‍ണ്ണം.

പാരീസ് പാരാലിമ്പിക്‌സ്: 10 മീറ്റര്‍ എയര്‍ റൈഫിള്‍ ഷൂട്ടിങ്ങില്‍ അവനി ലെഖാരക്ക് സ്വര്‍ണ്ണം.


പാരീസ്: 2024 പാരീസ് പാരാലിമ്പിക്‌സിൽ വനിതകളുടെ 10 മീറ്റര്‍ എയര്‍ റൈഫിള്‍ ഷൂട്ടിങ്ങില്‍ അവനി ലെഖാരക്ക് സ്വര്‍ണ്ണം. നിലവിലെ പാരാലിമ്പിക് ചാമ്പ്യന്‍ കൂടിയായ അവനി 249.7 പോയിന്റുമായി റെക്കോഡോടെയാണ് പൊന്നണിഞ്ഞത്. അവസാന റൗണ്ട് വരെ രണ്ടാം സ്ഥാനത്തായിരുന്ന അവനി, അവസാന ഷോട്ടില്‍ 6.8 പോയിന്റ് നേടിയാണ് സ്വര്‍ണ്ണം ഉറപ്പാക്കിയത്. അവനിയുടെ തുടര്‍ച്ചയായ രണ്ടാം പാരാലിമ്പിക് മെഡലാണിത്. കഴിഞ്ഞ തവണ ടോക്കിയോയില്‍ നടത്തിയ പ്രകടനത്തേക്കാൾ മികച്ചതായിരുന്നു ഇത്തവണ അവനിയുടേത്. അന്ന് സ്വര്‍ണ്ണമണിഞ്ഞപ്പോള്‍ നേടിയ 249.6 എന്ന പോയിന്റ് മറികടക്കാനും അവനിക്കായി.
          ഈയിനത്തില്‍ വെങ്കലവും ഇന്ത്യക്കാണ്. 228.7 പോയിന്റുമായി മോന അഗര്‍വാളാണ് വെങ്കലമെഡല്‍ നേടിയത്. അവസാന എലിമിനേഷന്‍ റൗണ്ട് വരെ ഒന്നാം സ്ഥാനത്തായിരുന്നു മോന. എന്നാല്‍, അവസാന ഷോട്ടില്‍ 10 പോയിന്റ് മാത്രമാണ് മോനയ്ക്ക് നേടാനായത്. ദക്ഷിണകൊറിയയുടെ യുന്റി ലീയ്ക്കാണ് വെള്ളി.
         പാരാലിമ്പിക്‌സിൽ സ്വർണ്ണം നേടുന്ന നാലാമത്തെ ഇന്ത്യൻ കായികതാരമാണ് അവനി. 1972ൽ മുരളികാന്ത് പേട്കറാണ് ആദ്യമായി ഇന്ത്യക്ക് പാരാലിമ്പിക്‌സിൽ സ്വർണ്ണം നേടിത്തന്നിട്ടുള്ളത്. 2004ലും 2016ലും ജാവലിൻ ത്രോയിൽ ദേവേന്ദ്ര ജജരിയ ഇന്ത്യക്കായി സ്വർണ്ണം നേടി. 2016 റിയോ പാരാലിമ്പിക്‌സിൽ തമിഴ്‌നാട് താരം തങ്കവേലു മാരിയപ്പനും സ്വർണ്ണവുമായി ഇന്ത്യയുടെ അഭിമാനമുയർത്തി.

Post a Comment

0 Comments

Ad Code

Responsive Advertisement