Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

പാത്രിയാർക്കീസ് ബാവയുടെ കൽപ്പന കോടതി മരവിപ്പിച്ചു.

പാത്രിയാർക്കീസ് ബാവയുടെ കൽപ്പന കോടതി മരവിപ്പിച്ചു.


കോട്ടയം: ക്നാനായ സഭ സമുദായ ആർച്ച്  ബിഷപ്പ് കുര്യാക്കോസ് മാർ സേവേറിയോസ് മെത്രാപോലീത്തയ്ക്ക് എതിരായ പാത്രിയാർക്കീസ് ബാവയുടെ സസ്പെൻഷൻ ഉൾപ്പെടെയുള്ള കൽപ്പന കോടതി മരവിപ്പിച്ചു. കോട്ടയം മുൻസിഫ് കോടതിയുടേതാണ് ഉത്തരവ്.
          പാത്രീയർക്കീസ് ബാവയ്ക്ക് ക്നാനായ സഭയുടെ മേൽ ആത്മീയ അധികാരം മാത്രമാണെന്ന് കോടതി കണ്ടെത്തി. സമുദായ മെത്രാപ്പോലീത്തയെ ഭരണത്തിൽ സഹായിക്കുവാൻ അസോസിയേഷന് മാത്രമേ അധികാരം ഉള്ളൂ എന്നും സഹായ മെത്രാപ്പോലീത്തന്മാർക്ക് ഇതിൽ യാതൊരു പങ്കുമില്ലെന്നും കോടതി വിലയിരുത്തി. സമുദായ ഭരണഘടന ഭേദഗതിക്ക് വിളിച്ചു കൂട്ടിയ അസോസിയേഷൻ പിൻവലിക്കണമെന്ന പാത്രിയർക്കീസ് ബാവയുടെ നിർദ്ദേശം അതിരു കടന്ന കൈകടത്തലാണ്. എതിർവിഭാഗം ഉയർത്തിയ എല്ലാ വാദങ്ങളും കോടതി തള്ളി. 2024 മെയ് 18ന് പുറപ്പെടുവിച്ച കോടതിയുടെ ഇടക്കാല ഉത്തരവ് പിൻവലിക്കണമെന്ന അപേക്ഷയും കോടതി തള്ളിക്കളഞ്ഞു.
         സമുദായ അസോസിയേഷനും മാനേജിംഗ് കമ്മിറ്റിയും എന്നും അനുരജ്ഞനത്തിനായി നിലകൊള്ളുന്നവരാണെന്ന് സമുദായ സെക്രട്ടറി ടി.ഒ. ഏബ്രഹാം തോട്ടത്തിൽ പറഞ്ഞു. സമുദായത്തിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ സഹായ മെത്രാന്മാരുമായി അനുരഞ്ജന ചർച്ച നടത്തുമെന്ന് അദ്ദേഹം പറഞ്ഞു.

Post a Comment

0 Comments

Ad Code

Responsive Advertisement