Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

പി.പി. ദിവ്യ അഴിയ്ക്കുള്ളിൽ; 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

പി.പി. ദിവ്യ അഴിയ്ക്കുള്ളിൽ; 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.


കണ്ണൂര്‍: ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി.പി. ദിവ്യയെ റിമാന്‍ഡ് ചെയ്തു. 14 ദിവസത്തേക്കാണ് റിമാന്‍ഡ്. ഇന്നുച്ചയ്ക്ക് മുൻകൂർ ജാമ്യം നിക്ഷേധിച്ചതോടെ കീഴടങ്ങിയ പി.പി. ദിവ്യയെ വൈകിട്ട് 7 മണിക്ക് മജിസ്ട്രേറ്റിന്റെ വസതിയിൽ ഹാജരാക്കുകയായിരുന്നു. പള്ളിക്കുന്ന് വനിതാ ജയിലിലേക്ക് ഇവരെ മാറ്റി. നവംബർ 12 വരെയാണ് റിമാൻഡ് കാലാവധി.
        കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ വൈദ്യപരിശോധന പൂര്‍ത്തിയാക്കിയ ശേഷമാണ് ദിവ്യയെ മജിസ്‌ട്രേറ്റിന് മുന്നിലേക്ക് കൊണ്ടുപോയത്. മാധ്യമ പ്രവര്‍ത്തകരെ ഒഴിവാക്കാന്‍ ആശുപത്രിയുടെ പിന്‍വാതിലിലൂടെ ദിവ്യയെ വൈദ്യപരിശോധനയ്‌ക്ക് എത്തിച്ചത് വിവാദമായി. പൊലീസും ദിവ്യയും തമ്മില്‍ ഉണ്ടാക്കിയ ധാരണ പ്രകാരമാണ് കീഴടങ്ങല്‍ എന്ന ആരോപണം വലിയ തോതില്‍ ഉയരുന്നതിനിടെയാണ് ഇത്തരമൊരു നീക്കം കൂടി നടന്നത്. 
       നേരത്തെ ശക്തമായ പോലീസ് സന്നാഹവും സുരക്ഷയും ഒരുക്കിയാണ് അവരെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയത്. ഇവിടെ ഇത്രയും പോലീസുകാർ സുരക്ഷ ഒരുക്കിയിട്ടും കടുത്ത പ്രതിഷേധമാണ് അരങ്ങേറിയത്. യുവമോർച്ച, യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ മജിസ്‌ട്രേറ്റിന്റെ വീടിന് മുൻപില്‍ തടിച്ചു കൂടുകയും കടുത്ത പ്രതിഷേധം നടത്തുകയും ചെയ്‌തിരുന്നു. എഡിഎം നവീന്റെ മരണത്തിന് പിന്നാലെ 14 ദിവസമായി അവരെ അറസ്റ്റ് ചെയ്യാൻ പോലീസ് തയ്യാറായിരുന്നില്ല.
      അതേസമയം, നാളെത്തന്നെ ജാമ്യത്തിനുളള അപേക്ഷ സമർപ്പിക്കുമെന്ന് ദിവ്യയുടെ അഭിഭാഷകൻ പറഞ്ഞു. ദിവ്യയുടെ ജാമ്യാപേക്ഷയെ കോടതിയിൽ ശക്തമായി എതിർക്കുമെന്ന് നവീൻ്റെ കുടുംബം അറിയിച്ചു.

Post a Comment

0 Comments

Ad Code

Responsive Advertisement