Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

മുയലിന്റെ കടിയേറ്റതിനെ തുടര്‍ന്ന് വാക്‌സിനെടുത്ത വീട്ടമ്മ മരിച്ചു.

മുയലിന്റെ കടിയേറ്റതിനെ തുടര്‍ന്ന് വാക്‌സിനെടുത്ത വീട്ടമ്മ മരിച്ചു.


ആലപ്പുഴ: തകഴിയില്‍ മുയലിന്റെ കടിയേറ്റതിനെ തുടര്‍ന്ന് വാക്‌സിനെടുത്ത വീട്ടമ്മ മരിച്ചു. കല്ലേപുറത്ത് സോമന്റെ ഭാര്യ ശാന്തമ്മ (63) ആണ് മരിച്ചത്.
      മുയലിന്റെ കടിയേറ്റതിനെത്തുടര്‍ന്ന് ഇവര്‍ പ്രതിരോധ വാക്‌സിന്‍ കുത്തിവെയ്പ്പ് എടുത്തിരുന്നു. ഇതിനുശേഷം ശരീരം തളര്‍ന്ന് കിടപ്പിലാവുകയായിരുന്നു. ശാന്തമ്മയുടെ പേരക്കുട്ടി കഴിഞ്ഞയാഴ്ച അബദ്ധത്തില്‍ എലിവിഷം കഴിച്ച്‌ മരണപ്പെട്ടിരുന്നു.
       ഒക്ടോബര്‍ 21നാണ് ശാന്തമ്മയ്ക്ക് വീട്ടിൽ വളര്‍ത്തുന്ന മുയലിന്റെ കടിയേറ്റത്. പാദത്തിലാണ് മുയല്‍ കടിച്ചത്. ഇതിനെത്തുടര്‍ന്ന് അമ്പലപ്പുഴ അര്‍ബന്‍ ഹെല്‍ത്ത് സെന്ററിലും തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയിലും ചികിത്സ തേടി. എന്നാല്‍, ആലപ്പുഴ മെഡിക്കൽ കോളജാശുപത്രിയില്‍ ആന്റി റാബീസ് വാക്‌സിനെടുത്തതിനെത്തുടര്‍ന്ന് ഇവരുടെ ശരീരം തളര്‍ന്നതായി ബന്ധുക്കള്‍ ആരോപിക്കുന്നു. വാക്‌സിന്റെ മൂന്നാമത്തെ ഡോസ് എടുത്തതോടെ ഇവര്‍ കുഴഞ്ഞു വീഴുകയായിരുന്നു. തുടര്‍ന്ന് ശാന്തമ്മയെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരുന്നു. ആശുപത്രി വിട്ട് വീട്ടില്‍ കഴിയവെയാണ് മരിച്ചത്. സംഭവത്തില്‍ മകള്‍ സോണി അമ്പലപ്പുഴ പൊലീസിനും ആശുപത്രി സൂപ്രണ്ടിനും പരാതി നല്‍കി.

Post a Comment

0 Comments

Ad Code

Responsive Advertisement