Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

അനധികൃതമായി താമസിച്ചു ജോലി ചെയ്തു വന്ന 27 ബംഗ്ലാദേശ് പൗരന്മാർ പിടിയിൽ.

അനധികൃതമായി താമസിച്ചു ജോലി ചെയ്തു വന്ന 27 ബംഗ്ലാദേശ് പൗരന്മാർ പിടിയിൽ.


കൊച്ചി: അനധികൃതമായി കൊച്ചിയിൽ താമസിച്ച് ജോലി ചെയ്തിരുന്ന ബംഗ്ലാദേശ് പൗരന്മാരായ 27 പേർ പൊലീസ് പിടിയിലായി. മുനമ്പത്ത് നിന്നാണ് ഇവരെ ആലുവ പൊലീസും തീവ്രവാദ വിരുദ്ധ സേനയും സംയുക്തമായി നടത്തിയ റെയ്ഡിൽ പിടികൂടിയത്. ക്ലീൻ റൂറൽ എന്ന പേരിട്ട് കൊച്ചിയിൽ നടത്തുന്ന പരിശോധനയിലാണ് ഇവർ പിടിയിലായത്.
           ഇതര സംസ്ഥാന തൊഴിലാളികളെന്ന വ്യാജേന മുനമ്പത്തെ ലേബർ ക്യാമ്പിൽ താമസിച്ചു വരുകയായിരുന്നു. സ്ത്രീകളടക്കം പിടിയിലായതായാണ് വിവരം. അമ്പതോളം പേരെ കസ്റ്റഡിയിൽ എടുത്തതിൽ 23 പേരെ ഇതര സംസ്ഥാനത്ത് നിന്നുള്ളവരാണെന്ന് തിരിച്ചറിഞ്ഞതോടെ വിട്ടു. 
        പിടിയിലായവരിൽ ചില‍ർ ഒരു വർഷത്തിലേറെയായി ഇവിടെ താമസിക്കുന്നുണ്ട്. കൂലിപ്പണി ചെയ്താണ് ഇവർ ഉപജീവനത്തിന് പണം കണ്ടെത്തിയത്. ഇവരെ വിശദമായി ചോദ്യം ചെയ്ത ശേഷം കോടതിയിൽ ഹാജരാക്കും.

Post a Comment

0 Comments

Ad Code

Responsive Advertisement