Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ടെമ്പോയും സ്‌കൂട്ടറും കൂട്ടിയിടിച്ച് വിദ്യാർത്ഥി മരിച്ചു.

ടെമ്പോയും സ്‌കൂട്ടറും കൂട്ടിയിടിച്ച് വിദ്യാർത്ഥി മരിച്ചു.

കോഴഞ്ചേരി: മാഹാണിമലയിൽ ടെമ്പോയും സ്‌കൂട്ടറും കൂട്ടിയിടിച്ച് പ്ലസ് ടൂ വിദ്യാർത്ഥി മരിച്ചു. നാരങ്ങാനം കക്കണ്ണിയിൽ കൊച്ചുപറമ്പിൽ പ്രകാശിന്റെയും തുളസിയുടെയും മകൻ ആകാശ് (അമ്പാടി- 17) ആണ് മരിച്ചത്. കടമ്മനിട്ട ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥിയായിരുന്നു.

      കാരംവേലി എസ്എൻഡിപി ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ് ടൂ വിദ്യാർത്ഥിയായ സഹോദരനെ സ്‌കൂളിൽ വിട്ടിട്ട് തിരികെ വരുന്ന വഴി മാഹാണിമല ജംഗ്ഷന് സമീപമാണ് അപകടമുണ്ടായത്. ആലുങ്കൽ ഭാഗത്തു നിന്നും നെല്ലിക്കാലായിലേക്ക് ലോഡിംഗ് തൊളിലാളികളുമായി പോയ ടെമ്പോയുമായാണ് ഇടിച്ചത്. ഉടൻതന്നെ കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സഹോദരങ്ങൾ: ആദിത്യൻ, അനശ്വര, ആദർശ്. സംസ്‌കാരം തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയ്ക്ക് വീട്ടുവളപ്പിൽ നടക്കും.

Post a Comment

0 Comments

Ad Code

Responsive Advertisement