Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

മുൻകൂറായി നൽകിയ ലക്ഷങ്ങളുമായി ഉടമ മുങ്ങി: സ്വകാര്യ വൃദ്ധസദനത്തിലെ അന്തേവാസികൾ ദുരിതത്തിൽ.

മുൻകൂറായി നൽകിയ ലക്ഷങ്ങളുമായി ഉടമ മുങ്ങി: സ്വകാര്യ വൃദ്ധസദനത്തിലെ അന്തേവാസികൾ ദുരിതത്തിൽ.


തൊടുപുഴ : മുൻകൂറായി നൽകിയ പണവുമായി ഉടമ മുങ്ങിയതോടെ ഭക്ഷണവും മരുന്നും മുടങ്ങിയ സ്ഥിതിയിലാണ് തൊടുപുഴ മുതലക്കോടത്തെ സ്വകാര്യ വൃദ്ധ സദനത്തിലെ അന്തേവാസികൾ. പത്രപരസ്യം കണ്ട് ലക്ഷങ്ങളാണ് വാർദ്ധക്യകാല പരിചരണത്തിനായി ഇവർ തൊടുപുഴയിലെ എൽഡർ ഗാർഡൻ എന്ന വൃദ്ധസദനത്തിന് നൽകിയത്. നിരവധി തവണ പൊലീസിൽ പരാതി നൽകിയിട്ടും ദുരവസ്ഥയ്ക്ക് മാറ്റമോ മുടക്കിയ പണം തിരിച്ചുകിട്ടാനുളള നടപടിയോ ഉണ്ടായില്ലെന്നാണ് ഇവര്‍ പറയുന്നത്. അതേസമയം, സാമ്പത്തിക പ്രതിസന്ധിമൂലം നാടുവിട്ടതാണെന്നും അന്തേവാസികളുടെ പ്രശ്നങ്ങൾ ഉടൻ പരിഹരിക്കുമെന്നും ഉടമ ജീവൻ തോമസ് പറഞ്ഞു.
          മാനസിക വെല്ലുവിളി നേരിടുന്നവർ അടക്കം ഏഴ് അന്തേവാസികളാണ് ഇവിടെയുള്ളത്. ഇവരെ പരിചരിക്കാനായി ആകെ ഒരു ജീവനക്കാരി മാത്രമാണുള്ളത്. അടച്ചുറപ്പുളള ചുറ്റുമതിലോ, സെക്യൂരിറ്റി ജീവനക്കാരനോ ഇല്ല. കയ്യിലുളള പണം മുടക്കി പ്രായമായ അന്തേവാസികൾ തന്നെ വല്ലതുമൊക്കെ പാകം ചെയ്ത് കഴിക്കും. തൊടുപുഴ സ്വദേശി ജീവൻ തോമസ് ആണ് വൃദ്ധസദനം തുടങ്ങിയത്. സാമൂഹ്യ നീതിവകുപ്പ് രജിസ്ട്രേഷൻ പോലുമില്ലാതെയാണ് സ്ഥാപനം പ്രവർത്തിക്കുന്നത്. സാമ്പത്തികമായി തക‍ർന്നതോടെ അയർലൻഡിലേക്ക് ജോലിയന്വേഷിച്ച് പോയെന്നും പണം കിട്ടുന്ന മുറയ്ക്ക് പ്രശ്നപരിഹാരം കാണുമെന്നാണ് ജീവന്‍റെ വാദം.

Post a Comment

0 Comments

Ad Code

Responsive Advertisement