Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കോവിഡ് കേസുകൾ വർദ്ധിക്കുന്നു. പ്രതിരോധ നടപടികളുമായി ആരോഗ്യ വകുപ്പ്.

കോവിഡ് കേസുകൾ വർദ്ധിക്കുന്നു. പ്രതിരോധ നടപടികളുമായി ആരോഗ്യ വകുപ്പ്.
തിരു.: സംസ്ഥാനത്ത് ചെറിയ തോതിൽ കൊവിഡ് പോസിറ്റീവ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ, പ്രതിരോധ നടപടികളുമായി ആരോഗ്യവകുപ്പ്. കൊവിഡ് കേസുകൾ വർദ്ധിക്കാതിരിക്കുന്നതിനായി പ്രത്യേക മാർഗ്ഗനിർദ്ദേശം ആരോഗ്യവകുപ്പ് പുറത്തിറക്കി. പനിയുമായി ചികിത്സ തേടുന്നവർക്ക് കൊവിഡ് ലക്ഷണങ്ങൾ ഉണ്ടോയെന്ന് പരിശോധിക്കണമെന്നും രോഗം ഗുരുതരമാകാൻ സാധ്യത ഉള്ളവർക്ക് മാസ്ക‌് നിർബന്ധമാണെന്നും ആരോഗ്യ വകുപ്പിറക്കിയ മാർഗ്ഗനിർദ്ദേശത്തിൽ പറയുന്നു. ലക്ഷണങ്ങളോടെ ആശുപത്രിയിൽ എത്തുന്നവർക്ക് ആൻറിജൻ ടെസ്റ്റ് ചെയ്യണം. ഫലം നെഗറ്റീവാണെങ്കിൽ ആർടിപിസിആർ പരിശോധന നടത്തണം. കൊവിഡ് രോഗികളെ ആശുപത്രികളിൽ പ്രത്യേക വാർഡിൽ പാർപ്പിക്കണമെന്നും മാർഗ്ഗനിർദ്ദേശത്തിൽ പറയുന്നു.

Post a Comment

0 Comments

Ad Code

Responsive Advertisement