Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

തൃശൂർ പാലിയേക്കരയിൽ ടോൾ നിരക്ക് ഉയരും.

തൃശൂർ പാലിയേക്കരയിൽ ടോൾ നിരക്ക് ഉയരും.
തൃശൂർ: ദേശീയപാതയിലെ ഗതാഗത പ്രശ്‌നങ്ങളുടെ പേരിൽ ഹൈക്കോടതി നിർത്തിവെപ്പിച്ച പാലിയേക്കരയിലെ ടോൾ പിരിവ് പുന:രാരംഭിക്കുമ്പോൾ കൂടിയ നിരക്ക് ഈടാക്കാൻ എൻഎച്ച്എഐ കരാർ കമ്പനിയായ ജിഐപിഎല്ലിന് അനുമതി നൽകി. ഒരു ഭാഗത്തേക്കുള്ള യാത്രയ്ക്ക് 5 മുതൽ 15 രൂപ വരെയുള്ള വർദ്ധനവാണ് വരുത്തിയിരിക്കുന്നത് ഒരു ഭാഗത്തേക്ക് പോകുന്ന കാറുകൾക്ക് 90 രൂപ ടോൾ നൽകിയിരുന്നത് ഇനി 95 രൂപ നൽകേണ്ടിവരും. ഒരു ദിവസം ഒന്നിൽ കൂടുതൽ യാത്രയ്ക്ക് 140 രൂപയെന്നതിൽ മാറ്റമില്ല ചെറുകിട വാണിജ്യ വാഹനങ്ങൾക്കുള്ള ടോൾ നിരക്ക് 160 രൂപയെന്നത് 165 രൂപയായി ഉയരും. ഒന്നിൽ കൂടുതലുള്ള യാത്രകൾക്ക് 240 എന്നത് 245 രൂപയാകും. ബസ്, ട്രക്ക് എന്നിവയ്ക്ക് 320 രൂപയായിരുന്നത് 330ഉം ഒന്നിൽ കൂടുതൽ യാത്രയ്ക്ക് 485 എന്നത് 495 രൂപയുമാകും.

Post a Comment

0 Comments

Ad Code

Responsive Advertisement