Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഓണാഘോഷം വേണ്ടെന്ന ഓഡിയോ സന്ദേശമയച്ച അദ്ധ്യപികയ്ക്കെതിരേ കേസെടുത്തു.

ഓണാഘോഷം വേണ്ടെന്ന ഓഡിയോ സന്ദേശമയച്ച അദ്ധ്യപികയ്ക്കെതിരേ കേസെടുത്തു.
തൃശൂർ: ഓണം ഇതര മതസ്ഥരുടെ ആഘോഷമാണെന്നും സ്കൂളിൽ ഓണാഘോഷം വേണ്ടെന്നും ഓഡിയോ സന്ദേശമയച്ച അദ്ധ്യാപികയ്ക്കെതിരെ കേസ്. വിദ്വേഷ പരാമർശത്തിന് കടവല്ലൂർ സിറാജുൽ ഉലൂം സ്കൂളിലെ അദ്ധ്യാപികയ്ക്കെതിരെയാണ് കുന്നംകുളം പൊലീസ് കേസെടുത്തത്. ഓണം ഇതര മതസ്ഥരുടെ ആഘോഷമാണെന്നും സ്കൂളിൽ ഓണാഘോഷം വേണ്ടെന്നും രക്ഷിതാക്കളുടെ ഗ്രൂപ്പില്‍ ഓഡിയോ സന്ദേശം അയയ്ക്കുകയായിരുന്നു ഇവർ. മതവിദ്വേഷം ഉണ്ടാക്കിയതിനുള്ള കുറ്റമാണ് അദ്ധ്യാപികയ്ക്കെതിരെ ചുമത്തിയത്. ജാമ്യം ലഭിക്കാവുന്ന വകുപ്പുകൾ മാത്രമാണ് നിലവിൽ ചുമത്തിയിരിക്കുന്നത്. ഡിവൈഎഫ്ഐ നൽകിയ പരാതിയെ തുടർന്നാണ് കുന്നംകുളം പൊലീസ് കേസെടുത്തത്.

Post a Comment

0 Comments

Ad Code

Responsive Advertisement