Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

270 കോടി തട്ടിയെടുത്ത പരാതിയിൽ രണ്ടു പേരെ അറസ്റ്റ് ചെയ്തു.

270 കോടി തട്ടിയെടുത്ത പരാതിയിൽ രണ്ടു പേരെ അറസ്റ്റ് ചെയ്തു.
തൃശൂർ: സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്റെ മറവിൽ 270 കോടി തട്ടിയെടുത്ത പരാതിയിൽ രണ്ടു പേരെ തൃശ്ശൂർ ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തു.
         മെൽക്കർ ഫിനാൻസിന്റെ ഡയറക്ടർമാരായ രംഗനാഥൻ ശ്രീനിവാസനെയും ഭാര്യ വാസന്തിയെയുമാണ് ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്‌തത്. പതിമൂന്ന് ശതമാനം പലിശ വാദ്ഗാനം ചെയ്‌ത് നിക്ഷേപം സ്വീകരിച്ച് തട്ടിപ്പു നടത്തിയ കേസിലാണ് മെൽക്കർ ഫിനാൻസ്, മെൽക്കർ നിഥി ലിമിറ്റഡ് എന്നീ സ്ഥാപനങ്ങളുടെ ഡയറക്ടർമാരെ ഈസ്റ്റ് പോലീസ് പിടികൂടിയത്. തൃശൂർ പാലക്കാട് ജില്ലകൾ കേന്ദ്രീകരിച്ച് നാലായിരത്തോളം നിക്ഷേപകരിൽ നിന്ന് 400 കോടി രൂപ തട്ടിയെടുത്തിട്ടുണ്ടെന്നാണ് കണക്കാക്കുന്നത്. കഴിഞ്ഞ കൊല്ലം മാർച്ച് മുതൽ പലിശ മുടങ്ങിയതോടെയാണ് നിക്ഷേപകർ കൂട്ടപ്പരാതിയുമായി എത്തിയത്.

Post a Comment

0 Comments

Ad Code

Responsive Advertisement