ഭൗമ മണിക്കൂർ; അത്യാവശ്യമല്ലാത്ത വൈദ്യുത ഉപകരണങ്ങൾ ഇന്ന് രാത്രി ഒരു മണിക്കൂർ ഓഫ് ചെയ്യണമെന്ന് വൈദ്യുത മന്ത്രി.

തിരു.: സംസ്ഥാനത്ത് ഇന്ന് ഒരു മണിക്കൂര്‍ ഭൗമ മണിക്കൂര്‍ ആചരിക്കാന്‍ ആഹ്വാനം ചെയ്ത് വൈദ്യുത മന്ത്രി കൃഷ്ണന്‍ കുട്ടി. ഇന്ന് രാത്രി 8:30 മുതല്‍ 9:30 വരെ അത്യാവശ്യമല്ലാത്ത എല്ലാ വൈദ്യുത ഉപകരണങ്ങളും ഓഫ് ചെയ്യാന്‍ മന്ത്രി ആവശ്യപ്പെട്ടു.അ
ത്യാവശ്യമല്ലാത്ത എല്ലാ വൈദ്യുത വിളക്കുകളും ഉപകരണങ്ങളും ഈ ഒരു മണിക്കൂർ സമയം ഓഫ് ചെയ്ത് നമ്മുടെ ഭൂമിയെ ആഗോള താപനത്തിൽ നിന്നും കാലാവസ്ഥാ വ്യതിയാനത്തിൽ നിന്നും രക്ഷിക്കാനുള്ള ആഗോള സംരംഭത്തിൽ പങ്കാളികളാകാമെന്നും മന്ത്രി പറഞ്ഞു.
ആഗോള താപനത്തിനെതിരെ കേരളത്തില്‍ എല്ലാ വര്‍ഷവും ഭൗമമണിക്കൂര്‍ ആചരിക്കാറുണ്ട്. ഭൂമിയെ സംരക്ഷിക്കുകയെന്ന സന്ദേശവുമായി വേള്‍ഡ് വൈഡ് ഫണ്ട് ഫോര്‍ നേച്ചറാണ് ഈ സംരഭം ആരംഭിച്ചത്. 190ലധികം ലോകരാഷ്ട്രങ്ങള്‍ എല്ലാ വര്‍ഷവും മാര്‍ച്ച് അവസാന ശനിയാഴ്ച ഒരു മണിക്കൂര്‍ വൈദ്യുത വിളക്കുക്കള്‍ അണച്ച് സംരംഭത്തില്‍ പങ്കുചേരുന്നു.
വൈദ്യുതി ഉപയോഗം ക്രമാതീതമായി ഉയരുന്ന ഈ കാലഘട്ടത്തില്‍ ഭൗമമണിക്കൂര്‍ ആചരണത്തിന് വലിയ പ്രസക്തിയുണ്ടെന്ന് വൈദ്യുതി മന്ത്രി പറഞ്ഞു.
0 Comments