Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കുടിവെള്ള പദ്ധതി വൈകുന്നു: ഭൂജല വകുപ്പ് ഓഫീസിൽ കുത്തിയിരുന്ന് പഞ്ചായത്ത് പ്രസിഡന്റിൻ്റെ സമരം.

കുടിവെള്ള പദ്ധതി വൈകുന്നു: ഭൂജല വകുപ്പ് ഓഫീസിൽ കുത്തിയിരുന്ന് പഞ്ചായത്ത് പ്രസിഡന്റിൻ്റെ സമരം.

കോട്ടയം: കുടിവെള്ള പദ്ധതി വൈകുന്നതിൽ പ്രതിഷേധിച്ച് ഭൂജല വകുപ്പ് ഓഫീസിൽ പഞ്ചായത്ത് പ്രസിഡന്റിൻ്റെ കുത്തിയിരിപ്പ് സമരം.
        വിജയപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.ടി. സോമൻകുട്ടിയാണ് കഴിഞ്ഞ മൂന്ന് വർഷമായി ശ്രമിച്ചിട്ടും സാങ്കേതിക തടസ്സത്തിൽപ്പെട്ടു കിടക്കുന്ന 15-ാം വാർഡ് ഉണ്ണിക്കുന്ന് കുടിവെള്ള പദ്ധതിക്കായി കോട്ടയം താലൂക്ക് ഓഫീസിലെ ഭൂജല വകുപ്പ് ഓഫീസിന് മുന്നിൽ ഒറ്റയാൾ പ്രതിഷേധം നടത്തിയത്.
        സ്പിൽ ഓവറായി ലഭിച്ച പദ്ധതിയുടെ പണി, ഈ മാർച്ചിനുള്ളിൽ ഇനിയും ആരംഭിച്ചില്ലെങ്കിൽ പദ്ധതി നഷ്ടപ്പെടുന്ന സാഹചര്യം കണക്കിലെടുത്ത് കൂടിയായിരുന്നു സമരമെന്ന് പ്രസിഡൻ്റ് പറഞ്ഞു.
       അതിരൂക്ഷമായ കുടിവെള്ള ക്ഷാമം നേരിടുന്ന പഞ്ചായത്തിലെ പ്രദേശത്തെ നൂറോളം കുടുംബങ്ങൾക്ക് സഹായകമാകുന്ന ഉണ്ണിക്കുന്ന് കുടിവെള്ള പദ്ധതി 2021-'22 വാർഷിക പദ്ധതിയിൽപ്പെടുത്തി കോട്ടയം ജില്ലാ പഞ്ചായത്ത് 10 ലക്ഷവും വിജയപുരം ഗ്രാമപഞ്ചായത്ത് നാലു ലക്ഷവും അനുവദിച്ച് ഭൂജല വകുപ്പിൽ അടച്ചിട്ടുള്ളതാണ്.
         രാവിലെ 11 മണിയോടെയാണ്  പഞ്ചായത്ത് പ്രസിഡൻ്റ് വി.ടി. സോമൻകുട്ടി സമരം ആരംഭിച്ചത്. വർക്ക് ഓർഡർ ലഭിക്കാതെ സമരം അവസാനിപ്പിക്കില്ലെന്നും പ്രസിഡൻ്റ് ഉദ്യോഗസ്ഥരെ അറിയിച്ചു. ഇതിനെ തുടർന്നാണ് കഴിഞ്ഞ പതിനഞ്ചാം തീയതി ഒപ്പിട്ട വർക്ക് ഓർഡർ തനിക്ക് ലഭിച്ചതെന്ന് പ്രസിഡന്റ് പറഞ്ഞു.

Post a Comment

0 Comments

Ad Code

Responsive Advertisement