Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

എൻസിപി ഇരുവിഭാഗങ്ങളും പേരും ചിഹ്നവും ഉപയോഗിക്കുന്നതില്‍ തല്‍സ്ഥിതി തുടരാൻ സുപ്രീം കോ‌ടതി.


ന്യൂഡൽഹി: എൻസിപിയുടെ ഔദ്യോഗിക ചിഹ്നമായ ക്ലോക്ക് അജിത് പവാർ വിഭാഗത്തിന് ഉപയോഗിക്കാം. ശരദ് പവാർ വിഭാഗത്തിന് തെരഞ്ഞെടുപ്പ് കമ്മീഷൻ അനുവദിച്ച കാഹളമൂതുന്ന മനുഷ്യൻ ചിഹ്നം ഉപയോഗിച്ച്‌ തെരഞ്ഞെടുപ്പില്‍ മത്സരിക്കാമെന്ന് സുപ്രീം കോ‌ടതി നിർദ്ദേശിച്ചു.
         അജിത് പവാർ വിഭാഗത്തെ യഥാർത്ഥ എൻസിപിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ‌ കണ്ടെത്തിയിരുന്നു. തുടർന്ന് പാർട്ടിയുടെ പേരും ക്ലോക്ക് ചിഹ്നവും അജിത് പവാർ പക്ഷത്തിന് അനുവദിച്ച്‌ കമ്മീഷൻ നേരത്തേ ഉത്തരവിറക്കിയിരുന്നു. ഇതു ചോദ്യം ചെയ്താണ് ശരദ്‌ പവാർ വിഭാഗം സുപ്രീം കോടതിയെ സമീപിച്ചത്. എന്നാല്‍, ലോക്സഭാ തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ തീരുമാനപ്രകാരം പ്രവർത്തിക്കാൻ സുപ്രീം കോടതി നിർദ്ദേശിക്കുകയായിരുന്നു.

Post a Comment

0 Comments

Ad Code

Responsive Advertisement