Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ട്വൻ്റി 20 ലോകകപ്പ് കിരീടം ഇന്ത്യയ്ക്ക്.

ട്വൻ്റി 20 ലോകകപ്പ് കിരീടം ഇന്ത്യയ്ക്ക്.


ബാർബഡോസ്: ട്വൻ്റി 20 ലോകകപ്പ് കിരീടപ്പോരാട്ടത്തിൽ ദക്ഷിണാഫ്രിക്കയെ 7 റൺസിന് തോൽപ്പിച്ച ഇന്ത്യയ്ക്ക് കിരീടം. ഒരു വേളയിൽ, ദക്ഷിണാഫ്രിക്കയ്ക്ക് വിജയിക്കാൻ 30 ബോളിൽ 30 റൺസ് മതിയെന്ന അവസ്ഥയിൽ കൈവിട്ടു പോയ കളി തിരിച്ചു പിടിക്കുകയായിരുന്നു ഇന്ത്യ. ഇന്ത്യ ഉയർത്തിയ 177 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ദക്ഷിണാഫ്രിക്കയ്ക്ക് 8 വിക്കറ്റ് നഷ്ടത്തിൽ 169 റൺസെടുക്കാനെ കഴിഞ്ഞുള്ളൂ.
         ഒരവസരത്തിൽ ഹെൻറിച്ച് ക്‌ളാസൻ ദക്ഷിണാഫ്രിക്കയുടെ രക്ഷകൻ ആണെന്ന് കരുതിയെങ്കിലും വിജയത്തിന് 26 റൺസ് അകലെ ക്‌ളാസനെ പുറത്താക്കി ഹർദ്ദിക് പാണ്ഡ്യ  ഇന്ത്യയ്ക്ക് പ്രതീക്ഷ നല്കി. ഒരു വേള അക്സർ പട്ടേലിന്റെ നാലാം ഓവറിൽ ക്‌ളാസൻ അടിച്ച് കൂട്ടിയ 24 റൺസ് കളി ദക്ഷിണാഫ്രിക്കയ്ക്ക് അനുകൂലമാക്കിയിരുന്നു. പക്ഷേ, പതിനെട്ടാം ഓവറിൽ മാർക്കോ ജാൻസനെ പുറത്താക്കി ബുമ്ര ഇന്ത്യൻ പ്രതീക്ഷകൾക്ക് നിറം പകർന്നു. അവസാന രണ്ടോവറിൽ 20 റൺസ് ആയിരുന്നു ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടിയിരുന്നത്. പത്തൊൻപതാം ഓവർ എറിഞ്ഞ അർഷദീപ് സിങ് വാ ബാറ്ററെ സമ്മർദ്ദത്തിലാക്കിയപ്പോൾ, അവസാന ഓവറിൽ ദക്ഷിണാഫ്രിക്കൻ വിജയലക്ഷ്യം 16 ആയി. ഹർദ്ദിക് പാണ്ഡ്യ എറിഞ്ഞ അവസാന ഓവറിലെ ആദ്യ പന്തിൽ ഡേവിഡ് മില്ലറിനെ സൂര്യകുമാർ യാദവ്  ബൗണ്ടറി ലൈനിർ അസാമാന്യ ക്യാച്ചിലൂടെ പുറത്താക്കിയതോടെ ഇന്ത്യ വിജയം ഉറപ്പിക്കുകയായിരുന്നു. ട്വൻ്റി 20 ലോകകപ്പിൽ ഇന്ത്യയുടെ രണ്ടാം കിരീടമാണിത്.
         നേരത്തെ വിരാട് കൊഹ്ലി (59 ബോളിൽ 76), അക്സർ പട്ടേൽ (31 ബോളിൽ 47), ശിവ ദുബ (16 ബോളിൽ 27) എന്നിവരുടെ ബാറ്റിംഗ് മികവിലാണ് ഇന്ത്യ 176 റൺസ് നേടിയത്.

Post a Comment

0 Comments

Ad Code

Responsive Advertisement