Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഐപിസിക്കു പകരമായി ഭാരതീയ ന്യായസംഹിത ഇന്ന് അർദ്ധരാത്രി മുതൽ.

ഐപിസിക്കു പകരമായി ഭാരതീയ ന്യായസംഹിത ഇന്ന് അർദ്ധരാത്രി മുതൽ.


ന്യൂഡൽഹി: ഇന്ന് അർദ്ധരാത്രി പിന്നിടുമ്പോള്‍ രാജ്യത്ത് പുതിയ ക്രിമിനല്‍ നിയമങ്ങള്‍ നിലവില്‍ വരും. 164 വർഷം പഴക്കമുള്ള ഇന്ത്യൻ ശിക്ഷാനിയമം അടക്കമുള്ള (ഐപിസി) മൂന്നു നിയമങ്ങള്‍ ഇതോടെ ചരിത്രമാകും.
        ഐപിസിക്കു പകരമായി ഭാരതീയ ന്യായസംഹിതയും (ബിഎൻഎസ്), സിആർപിസിക്കു പകരമായി ഭാരതീയ നാഗരിക് സുരക്ഷാസംഹിതയും (ബിഎൻഎസ്എസ്), ഇന്ത്യൻ തെളിവ് നിയമത്തിനു പകരമായി ഭാരതീയ സാക്ഷ്യ അധീനിയവും (ബിഎസ്എ) നിലവില്‍ വരും.
       ഇന്ന് അർദ്ധരാത്രിക്കു ശേഷമുള്ള പരാതികളില്‍ കേസ് രജിസ്റ്റർ ചെയ്യുന്നതും തുടർനടപടികള്‍ സ്വീകരിക്കുന്നതുമൊക്കെ പുതിയ നിയമവ്യവസ്ഥ പ്രകാരമായിരിക്കും. അതിനു മുൻപുണ്ടായ എല്ലാ കുറ്റകൃത്യങ്ങളിലും നിലവിലെ നിയമപ്രകാരം ആയിരിക്കും നടപടി. ഇപ്പോള്‍ രജിസ്റ്റർ ചെയ്തിരിക്കുന്ന കേസുകളിലെ നടപടിക്രമം എല്ലാം പൂർത്തിയാക്കേണ്ടത് നിലവിലുള്ള നിയമപ്രകാരം തന്നെയായിരിക്കും. 
       കഴിഞ്ഞ വർഷം ഓഗസ്റ്റ് 12നാണ് ആഭ്യന്തരമന്ത്രി അമിത് ഷാ പാർലമെന്റില്‍ നിയമത്തിന്റെ കരട് അവതരിപ്പിച്ചത്. അപാകം പരിഹരിച്ച്‌ ഡിസംബർ 13ന് പുതുക്കി അവതരിപ്പിച്ചു. ഡിസംബർ 25ന് രാഷ്ട്രപതി അംഗീകാരം നല്‍കി.

Post a Comment

0 Comments

Ad Code

Responsive Advertisement