Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

വില്പനയ്ക്കായി സൂക്ഷിച്ച 5 കിലോ കഞ്ചാവ് പിടികൂടി.

വില്പനയ്ക്കായി സൂക്ഷിച്ച 5 കിലോ കഞ്ചാവ് പിടികൂടി.


കോട്ടയം: കഞ്ചാവ് സംഘങ്ങൾ കടത്തികൊണ്ടുവന്ന അഞ്ച് കിലോ കഞ്ചാവ് വാകത്താനത്തെ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ നിന്ന് പിടികൂടി. എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ടോണി ജോസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്.
      വാകത്താനം ഗവ. ആശുപത്രിയ്ക്ക് പടിഞ്ഞാറ് ഭാഗത്തുള്ള പുരയിടത്തിലാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. കഴിഞ്ഞ ഒരു മാസമായി ഈ മേഖല കേന്ദ്രീകരിച്ച് എക്സൈസ് രഹസ്യ നിരീക്ഷണം നടത്തി വരുകയായിരുന്നു. ഈ പുരയിടത്തിലേക്ക് രാത്രിയിൽ പുറത്ത് നിന്നുമുള്ളവർ കയറിപ്പോവുന്നത് കണ്ടവർ ഉണ്ട്. വിവരമറിഞ്ഞ് എക്സൈസ് സംഘമെത്തി മണിക്കൂറുകൾ നീണ്ട പരിശോധനയ്ക്കൊടുവിലാണ് ചാക്കിൽ സൂക്ഷിച്ച നിലയിൽ കഞ്ചാവ് കണ്ടെത്തിയത്. രണ്ട് പൊതികളിലായി ഞെരുക്കി 'ബോൾ' ആകൃതിയിൽ ത്തക്കിയ കഞ്ചാവ് സെല്ലോ ടേപ്പ് ഉപയോഗിച്ച് ചുറ്റി വരിഞ്ഞ് കെട്ടിയ നിലയിലായിരുന്നു. ഈ സ്ഥലത്തിനടുത്ത് നിന്നും കഞ്ചാവ് മാഫിയയിലെ രണ്ട് പ്രധാനികളെ കഞ്ചാവുമായി എക്സൈസ് പിടികൂടിയിരുന്നു. കേസ് രജിസ്റ്റർ ചെയ്ത് എക്സൈസ് പ്രതികൾക്കായി അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.
        റെയ്ഡിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാരായ അനു വി. ഗോപിനാഥ്, ബൈജുമോൻ കെ.സി., അനിൽകുമാർ കെ.കെ.,  പ്രിവന്റീവ് ഓഫീസർ നിഫി ജേക്കബ്, സിവിൽ എക്സൈസ് ഓഫീസർ അനീഷ് രാജ് കെ.ആർ., വനിത സിവിൽ എക്സൈസ് ഓഫീസർ സബിത കെ.വി., എക്സൈസ് ഡ്രൈവർ ജോഷി എന്നിവരും പങ്കെടുത്തു.

Post a Comment

0 Comments

Ad Code

Responsive Advertisement