Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

മന്ത്രിമാരും ലോക്സഭാ പ്രതിപക്ഷ നേതാവും വയനാട്ടിലെത്തും.

മന്ത്രിമാരും ലോക്സഭാ പ്രതിപക്ഷ നേതാവും വയനാട്ടിലെത്തും.

വയനാട്: ഉരുൾപൊട്ടൽ ഉണ്ടായ വയനാട്ടിലേയ്ക്ക് സംസ്ഥാന മന്ത്രിമാരും ലോക്സഭാ പ്രതിപക്ഷ നേതാവും വയനാട്ടിലെത്തും.
      മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം വയനാട്ടിലെ രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാൻ തിരിച്ച മന്ത്രിമാരുടെ സംഘം കോഴിക്കോട് എത്തി. കെ. രാജൻ, പി.എ. മുഹമ്മദ് റിയാസ്,  ഒ.ആർ. കേളു എന്നിവരാണ് വിമാനമാർഗ്ഗം കോഴിക്കോട് എത്തിയത്. ഇവർ വയനാട്ടിലേക്ക് തിരിച്ചു.
      പ്രതിപക്ഷ നേതാവ് രാഹുല്‍ ഗന്ധി വയനാട്ടില്‍ എത്തുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ അറിയിച്ചു. ഇന്നോ നാളെയോ വയനാട്ടിലേക്ക് തിരിക്കും. വയനാട് ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥി ആയേക്കാൻ സാധ്യതയുള്ള പ്രിയങ്ക വാദ്രയും ഒപ്പം ഉണ്ടായേക്കുമെന്നും സൂചനയുണ്ട്. രാഹുല്‍, പ്രതിരോധ മന്ത്രി രാജനാഥ് സിംഗ്മായും സംസാരിച്ചു. 
      വയനാട്ടിലേക്ക് കരസേന ഇതിനോടകം തിരിച്ചിട്ടുണ്ട്. 44 അംഗ ടീമാണ് തിരിച്ചിരിക്കുന്നത്. വയനാട് മേപ്പാടിയില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ കേന്ദ്രമന്ത്രിമാരുമായി സംസാരിക്കുമെന്നും വയനാടിന് സാധ്യമായ എല്ലാ സഹായങ്ങളുമെത്തിക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. മുഖ്യമന്ത്രിയും ജില്ലാ കളക്ടറുമായും ഫോണില്‍ സംസാരിച്ച്‌ സ്ഥിതിഗതികള്‍ വിലയിരുത്തി. ഊർജ്ജിതമായ രക്ഷപ്രവർത്തനം നടക്കുന്നുണ്ടെന്ന് അവർ അറിയിച്ചതായി അദ്ദേഹം പറഞ്ഞു.
     അതേസമയം, ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 57 ആയി. പലരേയും തിരിച്ചറിഞ്ഞിട്ടില്ല. നാല് ഇതര സംസ്ഥാനക്കാരെ കാണാനില്ല. 9 ലയങ്ങളിലായി 65 ഓളം കുടുംബങ്ങളാണ് താമസിച്ചിരുന്നത്.

Post a Comment

0 Comments

Ad Code

Responsive Advertisement