Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

റിട്ടയേർഡ് എസ്‌പിയെ ഓടയില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

റിട്ടയേർഡ് എസ്‌പിയെ ഓടയില്‍ മരിച്ച നിലയില്‍ കണ്ടെത്തി.


തിരു.: മലയൻകീഴ് തച്ചോട്ടുകാവില്‍ റിട്ടയേർഡ് എസ്‌പിയെ ഓടയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തച്ചോട്ടുകാവ് പ്രണവം വീട്ടില്‍ ഒരു വർഷമായി വാടകയ്ക്ക് താമസിച്ചിരുന്ന എസ്. വിദ്യാധരനെ (70) ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
      ഓടയുടെ അടുത്തായുള്ള ചെടിക്കടയിലെ ജീവനക്കാരനാണ് ഇന്ന് രാവിലെ മൃതദേഹം കണ്ടത്. മകൻ മൃതദേഹം തിരിച്ചറിഞ്ഞു. ഇന്നലെ രാത്രി വിദ്യാധരൻ തച്ചോട്ടുകാവ് ജംഗ്ഷനില്‍ ഉണ്ടായിരുന്നതായി നാട്ടുകാർ പറയുന്നു. കാല്‍ വഴുതി ഓടയില്‍ വീണതാണെന്നാണ് സംശയം. സംഭവത്തില്‍ പൊലീസ് തുടർനടപടി സ്വീകരിച്ചു.

Post a Comment

0 Comments

Ad Code

Responsive Advertisement