Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

മകരവിളക്ക് തീർത്ഥാടനത്തിനായി ശബരിമല ശ്രീധർമ്മശാസ്‌താ ക്ഷേത്രനട തുറന്നു.

മകരവിളക്ക് തീർത്ഥാടനത്തിനായി ശബരിമല ശ്രീധർമ്മശാസ്‌താ ക്ഷേത്രനട തുറന്നു.

ശബരിമല: മകരവിളക്ക് തീർത്ഥാടനത്തിനായി ശബരിമല ശ്രീധർമ്മശാസ്‌താ ക്ഷേത്രനട തുറന്നു. വൈകുന്നേരം നാലിന് ക്ഷേത്രം തന്ത്രി  കണ്ഠരര് രാജീവരുടെ മുഖ്യകാർമ്മികത്വത്തിൽ മേൽശാന്തി എസ്. അരുൺകുമാർ നമ്പൂതിരി നട തുറന്നു. അതേതുടർന്ന് ശബരീശന്റെ വിഗ്രഹത്തിൽ ചാർത്തിയ വിഭൂതിയും താക്കോലും മേൽശാന്തിയിൽ നിന്നും ഏറ്റുവാങ്ങിയ ശേഷം, മാളികപ്പുറം മേൽശാന്തി ടി. വാസുദേവൻ നമ്പൂതിരി ഗണപതിയെയും നാഗരാജാവിനെയും തൊഴുത് മാളികപ്പുറം ശ്രീകോവിൽ തുറന്നു.
           മേൽശാന്തി അരുൺകുമാർ നമ്പൂതിരി ആഴിയിൽ അഗ്നി പകർന്നതിന് ശേഷം അയ്യപ്പഭക്തർ പതിനെട്ടാംപടി ചവിട്ടി ദർശനം നടത്തി. ശബരിമല എക്‌സിക്യൂട്ടിവ് ഓഫീസർ ബി. മുരാരി ബാബു, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ബിജു വി. നാഥ്‌ തുടങ്ങിയവർ  ദർശനത്തിനെത്തി. മണ്ഡല മഹോത്സവം സമാപിച്ച ശേഷം ഡിസംബർ 26ന് നടയടച്ചിരുന്നു.
          ജനുവരി 14നാണ് മകരവിളക്ക്. ജനുവരി 19 വരെ തീർത്ഥാടകർക്ക് ദർശനമുണ്ടാകും. ജനുവരി 20ന് രാവിലെ മകരവിളക്ക് മഹോത്സവം പൂർത്തിയാക്കി നട അടയ്‌ക്കും.

Post a Comment

0 Comments

Ad Code

Responsive Advertisement