Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഉമാ തോമസ് എംഎൽഎയുടെ ആരോഗ്യസ്ഥിതി തൃപ്തികരം; സംയുക്ത മെഡിക്കല്‍ ടീം വിലയിരുത്തി.

ഉമാ തോമസ് എംഎൽഎയുടെ ആരോഗ്യസ്ഥിതി തൃപ്തികരം; സംയുക്ത മെഡിക്കല്‍ ടീം വിലയിരുത്തി.

കൊച്ചി: ഉമാ തോമസ് എംഎല്‍എയുടെ ആരോഗ്യസ്ഥിതി ആശുപത്രിയിലെ മെഡിക്കല്‍ സംഘവും കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്നുള്ള വിദഗ്ധ ഡോക്ടര്‍മാരും ചേര്‍ന്നുള്ള സംയുക്ത മെഡിക്കല്‍ ടീം വിലയിരുത്തി. ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഈ ടീമുമായി ആശയ വിനിമയം നടത്തി.
         എംഎല്‍എയുടെ ഇപ്പോഴത്തെ ആരോഗ്യസ്ഥിതിയും പിന്നീട് ഉണ്ടായേക്കാവുന്ന സങ്കീര്‍ണ്ണതകളും യോഗം വിലയിരുത്തി. വരും ദിവസങ്ങളിലെ ട്രീറ്റ്‌മെന്റ് പ്ലാന്‍ ചര്‍ച്ച ചെയ്തു. ഓരോ വിദഗ്ധ ഡോക്ടറും അവരുടെ അഭിപ്രായങ്ങള്‍ മുന്നോട്ടുവച്ചു. അണുബാധയുടെ പ്രതിരോധത്തിനും നിയന്ത്രണത്തിനും പ്രത്യേക മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് മന്ത്രി ഓര്‍മ്മപ്പിച്ചു. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍, ജോയിൻ്റ് ഡയറക്ടര്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.

Post a Comment

0 Comments

Ad Code

Responsive Advertisement