Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഭൂമി തരംമാറ്റത്തിന് കൈക്കൂലി ആവശ്യപ്പെട്ട വില്ലേജ് ഓഫീസർ പിടിയില്‍.

ഭൂമി തരംമാറ്റത്തിന് കൈക്കൂലി ആവശ്യപ്പെട്ട വില്ലേജ് ഓഫീസർ പിടിയില്‍.

കോഴിക്കോട്: ഭൂമി തരംമാറ്റത്തിന് കൈക്കൂലി ആവശ്യപ്പെട്ട പന്തീരങ്കാവ് വില്ലേജ് ഓഫീസർ പിടിയില്‍. കണ്ണൂർ ചാലാട് സ്വദേശി എം.പി. അനില്‍കുമാറാണ് പിടിയിലായത്.
       പെട്രോള്‍ പമ്പിന്റെ നിർമ്മാണത്തിനായി ഭൂമി തരംമാറ്റം ആവശ്യപ്പെട്ട് എത്തിയവരോടാണ് ഇയാള്‍ കൈക്കൂലി ആവശ്യപ്പെട്ടത്. ഒരേക്കർ ഭൂമിയിലെ 30 സെന്റ് തരംമാറ്റത്തിനായിരുന്നു അപേക്ഷ നല്‍കിയത്. ഇതിനായി 2 ലക്ഷം രൂപ അനില്‍കുമാർ ആവശ്യപ്പെട്ടു. ആദ്യ ഗഡുവായി 50,000 രൂപ നല്‍കണം എന്നായിരുന്നു ആവശ്യം. ഇതോടെ അപേക്ഷകർ വിജിലൻസില്‍ പരാതിപ്പെടുകയായിരുന്നു. വിജിലൻസ് ഉദ്യോഗസ്ഥരുടെ നിർദ്ദേശപ്രകാരം 50,000 രൂപയും കൈക്കൂലിയായി വില്ലേജ് ഓഫീസർക്ക് നല്‍കി. പിന്നാലെ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി അനില്‍ കുമാറിനെ കയ്യോടെ പിടികൂടുകയായിരുന്നു. ഇയാള്‍ക്കെതിരെ നേരത്തെയും പരാതികള്‍ ഉയർന്നിരുന്നു. ഏറെ നാളായി അനില്‍ കുമാറിനെ നിരീക്ഷിച്ച്‌ വരുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി വിജിലൻസ് കോടതിയില്‍ ഹാജരാക്കും.

Post a Comment

0 Comments

Ad Code

Responsive Advertisement