Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

വൈക്കം -ചെന്നൈ, വൈക്കം - വേളാങ്കണ്ണി ബസ് സർവ്വീസുകൾ നാളെ മുതൽ.

വൈക്കം -ചെന്നൈ, വൈക്കം - വേളാങ്കണ്ണി ബസ് സർവ്വീസുകൾ നാളെ മുതൽ.

വൈക്കം: തമിഴ്നാട് എക്സ്പ്രസ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ പുതുതായി ആരംഭിക്കുന്ന വൈക്കം - ചെന്നൈ, വൈക്കം - വേളാങ്കണ്ണി എന്നീ ബസ് സർവ്വീസുകളുടെ ഉദ്ഘാടനം നാളെ (ബുധൻ) വൈകുന്നേരം 5 മണിക്ക് വൈക്കം കെഎസ്ആർടിസി ബസ് സ്റ്റാൻ്റിൽ നടക്കും.
         കേരളാ ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാർ, തമിഴ്നാട് ഗതാഗത വകുപ്പ് മന്ത്രി എസ്.എസ്. ശിവശങ്കർ എന്നിവർ സംയുക്തമായി ഉദ്ഘാടനം ചെയ്യും. അഡ്വ. കെ. ഫ്രാൻസിസ് ജോർജ് എംപി മുഖ്യസന്ദേശം നൽകും. സി.കെ. ആശ എംഎൽഎ അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തിൽ വൈക്കം മുൻസിപ്പൽ ചെയർ പേഴ്സൺ പ്രീതാ രാജേഷ്, വൈസ് ചെയർമാൻ പി.റ്റി. സുഭാഷ്, പ്രതിപക്ഷ നേതാവ് ഹരിദാസൻ നായർ, ട്രാൻസ്പോർട്ട് കോർപ്പറേഷൻ  ഉദ്യോഗസ്ഥർ എന്നിവർ പ്രസംഗിക്കും.
തന്തൈ പെരിയോർ സ്മാരകം ഉദ്ഘാടനം ചെയ്യാൻ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ വൈക്കത്ത് എത്തിയപ്പോൾ ഫ്രാൻസിസ് ജോർജ് എംപി നൽകിയ നിവേദനത്തെ തുടർന്നാണ് ബസ് അനുവദിച്ചത്.
         വൈക്കത്ത് നിന്നും ദിവസേന വൈകുന്നേരം 4.30ന് ആരംഭിക്കുന്ന ബസ് കടുത്തുരുത്തി, ഏറ്റുമാനൂർ, കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂർ, പന്തളം, അടൂർ, പുനലൂർ, ചെങ്കോട്ട വഴി രാവിലെ 7.45ന് വേളാങ്കണ്ണിയിൽ എത്തിച്ചേരും. വൈക്കത്തു നിന്ന് ഉച്ചകഴിഞ്ഞ് 3.30ന് ആരംഭിക്കുന്ന ബസ് കോട്ടയം, കുമളി വഴി രാവിലെ 8 മണിക്ക് ചെന്നൈയിൽ എത്തിച്ചേരും.

Post a Comment

0 Comments

Ad Code

Responsive Advertisement