Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കിണറ്റില്‍ വീണ അനുജനെ പൈപ്പില്‍ തൂങ്ങിയിറങ്ങി രക്ഷിച്ച ദിയയ്ക്ക് ജീവന്‍ രക്ഷാപതക്ക്.

കിണറ്റില്‍ വീണ അനുജനെ പൈപ്പില്‍ തൂങ്ങിയിറങ്ങി രക്ഷിച്ച ദിയയ്ക്ക് ജീവന്‍ രക്ഷാപതക്ക്.


ന്യൂഡൽഹി: കളിക്കുന്നതിനിടെ കിണറ്റിൽ വീണ കുഞ്ഞനുജനെ പൈപ്പിൽ തൂങ്ങിയിറങ്ങി രക്ഷിച്ച മൂന്നാം ക്ലാസ്സുകാരി ദിയ ഫാത്തിമയുടെ ധീരതയ്ക്ക് കേന്ദ്രസർക്കാരിന്റെ പുരസ്കാരം. ഇന്നലെ പ്രഖ്യാപിച്ച ജീവൻ രക്ഷാപതക്കിൽ കേരളത്തിൽ നിന്നുള്ള രണ്ടു പേരിൽ ഒരാൾ മാവേലിക്കര മാങ്കാംകുഴിയിലെ പത്തു വയസ്സുകാരി ദിയ ഫാത്തിമ ആണ്.
         2023 ഏപ്രിൽ അഞ്ചിന് ആയിരുന്നു സംഭവം. മുറ്റത്തു കളിക്കുന്നതിനിടെയാണ് രണ്ടു വസ്സുകാരൻ ഇവാൻ കിണറ്റിലേക്ക് വീണത്. മഴ ചാറിയപ്പോൾ മുറ്റത്തു വിരിച്ച തുണി എടുക്കുവാൻ ഇറങ്ങിയപ്പോഴായിരുന്നു കിണറ്റിൽ എന്തോ വീഴുന്ന ശബ്ദം ദിയ കേട്ടത്. ഓടിച്ചെന്ന് നോക്കിയപ്പോഴാണ് അക്കു എന്നു വിളിപ്പേരുള്ള ഇവാനാണ് അപകടത്തിൽ പെട്ടതെന്ന് മനസ്സിലായത്. പിന്നെ ഒന്നും ആലോചിക്കാതെ കിണറ്റിലേക്കുള്ള പൈപ്പിൽ തൂങ്ങിയിറങ്ങി ഇവാനെ പൊക്കിയെടുത്ത് നിലവിളിച്ചു. ശബ്ദം കേട്ടെത്തിയ ദിയയുടെ അമ്മയും സമീപത്തുള്ളവരും ഓടിയെത്തി രണ്ട് കുട്ടികളേയും പുറത്തേക്ക് എടുക്കുകയായിരുന്നു.
        കുഞ്ഞനുജനെ രക്ഷിച്ച് ജീവിതത്തിലേക്ക് തിരിച്ചെത്തിച്ച ദിയ ഫാത്തിമയ്ക്ക് അഭിനന്ദന പ്രവാഹമായിരുന്നു പിന്നീട്. സനലിന്റേയും ഷാജിലയുടേയും മകളാണ് ദിയ ഫാത്തിമ. ദുനിയ ഫാത്തിമയാണ് ദിയയുടെ മറ്റൊരു സഹോദരി.

Post a Comment

0 Comments

Ad Code

Responsive Advertisement