Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

റേഷൻ സബ്‌സിഡി ബാങ്ക് അക്കൗണ്ടിലേക്ക്; പരീക്ഷണാടിസ്ഥാനത്തിൽ മാർച്ചിൽ നടപ്പാക്കും.

റേഷൻ സബ്‌സിഡി ബാങ്ക് അക്കൗണ്ടിലേക്ക്;  പരീക്ഷണാടിസ്ഥാനത്തിൽ മാർച്ചിൽ നടപ്പാക്കും.

തിരു.:പൊതുവിതരണ സമ്പ്രദായത്തിലൂടെയുള്ള ഭക്ഷ്യധാന്യങ്ങൾക്കു പകരം സബ്‌സിഡി തുക ഗുണഭോക്താവിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് നൽകുന്ന ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫർ രീതി നടപ്പാക്കുന്നത് സർക്കാരിന്റെ പരിഗണനയിൽ. മാർച്ചോടെ ഇത് നടപ്പാക്കാനാണ് പൊതുവിതരണ വകുപ്പ് ശ്രമിക്കുന്നത്.  അരി അടക്കമുള്ള റേഷൻ സാധനങ്ങൾക്ക് നിശ്ചിതതുക ഗുണഭോക്താവിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് നൽകുന്നതാണ് രീതി. കേന്ദ്ര പൊതുവിതരണ മാർഗ്ഗനിർദ്ദേശ പ്രകാരമാണ് നടപടി. പിന്നോക്കവിഭാഗം കാർഡുകളെ ആദ്യഘട്ടത്തിൽ ഉൾപ്പെടുത്താനാണ് നീക്കം. 
സംസ്ഥാനത്തെ 14 താലൂക്കുകളിൽ പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതി നടപ്പാക്കാനാണ് ഒരുങ്ങുന്നത്. നെടുമങ്ങാട്, പത്തനാപുരം, കോഴഞ്ചേരി, കുട്ടനാട്, കാഞ്ഞിരപ്പള്ളി, ദേവികുളം, കോതമംഗലം, ചാലക്കുടി, മണ്ണാർക്കാട്, നിലമ്പൂർ, താമരശ്ശേരി, മാനന്തവാടി, ഇരിട്ടി, മഞ്ചേശ്വരം  താലൂക്കുകളാണ് പരിഗണനയിൽ ഉള്ളതെന്നാണ് സൂചന. എന്നാൽ, ഇത് സംസ്ഥാനത്തെ റേഷൻ സമ്പ്രദായത്തെ തകർക്കുമെന്ന് ചൂണ്ടിക്കാട്ടി റേഷൻവ്യാപാരി സംഘടനകൾ ശക്തമായ പ്രതിഷേധവുമായി രംഗത്തുണ്ട്.

Post a Comment

0 Comments

Ad Code

Responsive Advertisement