Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

തദ്ദേശ വാര്‍ഡുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ്: 17 ഇടത്ത് എല്‍ഡിഎഫ്, 13 ഇടത്ത് യുഡിഎഫ്.

തദ്ദേശ വാര്‍ഡുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ്: 17 ഇടത്ത് എല്‍ഡിഎഫ്, 13 ഇടത്ത് യുഡിഎഫ്.

തിരു.: സംസ്ഥാനത്ത് തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ 17 ഇടത്ത് എല്‍ഡിഎഫ് വിജയിച്ചു. 13 ഇടത്ത് യുഡിഎഫ് മുന്നേറ്റമുണ്ടാക്കി.
         ഫലം പുറത്ത് വന്ന വാര്‍ഡുകളില്‍ 15 ഇടങ്ങളിലാണ് എല്‍ഡിഎഫ് വിജയിച്ചത്. വയനാട് ഒഴികെയുള്ള ജില്ലകളിലെ 30 വാര്‍ഡുകളിലേക്കാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരുന്നത്. നേരത്തെ എതിരില്ലാതെ ജയിച്ച രണ്ട് വാര്‍ഡുകള്‍ കൂടിയാകുമ്പോള്‍ 30ല്‍ 17 എണ്ണവും എല്‍ഡിഎഫ് സ്വന്തമാക്കി. ഓരോ സീറ്റിൽ വീതം എസ്ഡിപിഐയും സ്വതന്ത്രനും വിജയിച്ചു.
        ഒരു കോര്‍പ്പറേഷന്‍ വാര്‍ഡ്, രണ്ട് ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡുകള്‍, മൂന്ന് മുനിസിപ്പാലിറ്റി വാര്‍ഡ്, 22 ഗ്രാമപ്പഞ്ചായത്ത് വാര്‍ഡുകള്‍ എന്നിവിടങ്ങളിലായിരുന്നു വോട്ടെടുപ്പ്.

Post a Comment

0 Comments

Ad Code

Responsive Advertisement