Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

മനുഷ്യ–മൃഗ സംഘർഷം നിയന്ത്രിക്കാൻ എമർജൻസി സെന്ററുകൾ; 37.27 കോടി രൂപ അനുവദിച്ച് സർക്കാർ.

മനുഷ്യ–മൃഗ സംഘർഷം നിയന്ത്രിക്കാൻ എമർജൻസി സെന്ററുകൾ; 37.27 കോടി രൂപ അനുവദിച്ച് സർക്കാർ.


തിരു.: മനുഷ്യ–മൃഗ സംഘര്‍ഷം നിയന്ത്രിക്കുന്നതിനായി വനംവകുപ്പിന് എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്ററുകള്‍ സജ്ജമാക്കാന്‍ സര്‍ക്കാര്‍ 37.27 കോടി രൂപ അനുവദിച്ചു. സംസ്ഥാന തലത്തിലും 36 ഫോറസ്റ്റ് ഡിവിഷനുകളിലുമാണ് എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്ററുകള്‍ സജ്ജമാക്കുന്നത്. ഒറ്റത്തവണ ഗ്രാന്റ് ആയാണ് പണം അനുവദിച്ചത്. സെന്ററുകളുടെ പരിപാലനച്ചെലവിന്റെ ഉത്തരവാദിത്തം വനംവകുപ്പിനാണ്. 
         മനുഷ്യ-വന്യജീവി സംഘര്‍ഷം പ്രത്യേക ദുരന്തമായി പ്രഖ്യാപിച്ച സാഹചര്യത്തിലാണ് അടിയന്തര പ്രതികരണ സംവിധാനമെന്ന നിലയില്‍ എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്ററുകള്‍ സജ്ജമാക്കുന്നത്. വനംവകുപ്പ് അഡീ. പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പണം അനുവദിച്ചിരിക്കുന്നത്. വാഹനങ്ങള്‍ വാങ്ങാന്‍ 60 ലക്ഷം രൂപ ഉള്‍പ്പെടെ 43.27 കോടി രൂപയാണ് ആവശ്യപ്പെട്ടിരുന്നത്.

Post a Comment

0 Comments

Ad Code

Responsive Advertisement