കോട്ടയം: ഗവ. നഴ്‌സിങ് കോളേജ് ഹോസ്റ്റലില്‍ അരങ്ങേറിയ ക്രൂരമായ റാഗിങ്ങിന്റെ ദൃശ്യങ്ങള്‍ പുറത്ത്. കോളേജ് ഹോസ്റ്റലിൽ പരാതിക്കാരനായ വിദ്യാര്‍ത്ഥിയെ കെട്ടിയിട്ട് ഉപദ്രവിക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. റാഗിങ്ങിനിടെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ തന്നെ പകര്‍ത്തിയ ദൃശ്യങ്ങളാണിത്.
വിദ്യാർഥിയുടെ കയ്യും കാലും കെട്ടിയിട്ട് കോമ്പസ് ഉപയോഗിച്ച് ശരീരത്തിൽ കുത്തുന്നതും മുറിവില്‍ ലോഷൻ ഒഴിക്കുന്നതും സ്വകാര്യ ഭാഗത്ത് പരിക്കേൽപ്പിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. വിദ്യാര്‍ത്ഥി വേദനകൊണ്ട് നിലവിളിക്കുമ്പോള്‍ പ്രതികള്‍ അട്ടഹസിക്കുന്നതും അവഹേളിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. അതേസമയം, നഴ്‌സിങ് കോളേജിലെ റാഗിങ്ങില്‍ നിലവില്‍ ഒരു വിദ്യാര്‍ത്ഥിയുടെ പരാതിയിലാണ് കേസെടുത്തിരിക്കുന്നതെന്നും കൂടുതല്‍ ഇരകളുണ്ടോ എന്നത് പരിശോധിക്കാൻ കൂടുതല്‍ വിദ്യാര്‍ത്ഥികളില്‍ നിന്ന് മൊഴിയെടുക്കുമെന്നും കോട്ടയം ജില്ലാ പോലീസ് മേധാവി പറഞ്ഞു. മദ്യപാനത്തിനായാണ് പ്രതികള്‍ പണപ്പിരിവ് നടത്തിയത്. പ്രതികളിൽ ഒരാളായ രാഹുല്‍രാജ് കേരള ഗവ. സ്റ്റുഡന്റ്‌സ് നഴ്‌സസ് അസോസിയേന്റെ നേതാവാണ്. കഴിഞ്ഞ ദിവസം കോടതിയില്‍ ഹാജരാക്കിയ അഞ്ചു പ്രതികളെയും റിമാന്‍ഡ് ചെയ്തിരുന്നു.
0 Comments