തിരുവല്ല: തദ്ദേശഭരണ സ്ഥാപനങ്ങളും അവയുടെ പ്രവർത്തനങ്ങളും സംബന്ധിച്ച് കുട്ടികളിൽ അവബോധം സൃഷ്ടിക്കുന്നതിനായി നെടുമ്പ്രം പഞ്ചായത്തും പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തും ചേർന്ന് ബാലപഞ്ചായത്ത് പദ്ധതി നടപ്പിലാക്കി. ശ്രീലക്ഷ്മി എസ്. പ്രസിഡണ്ടും ആരവ് കൃഷ്ണൻ ആർ. വൈസ് പ്രസിഡന്റുമായി. സെക്രട്ടറിയായി അഭിനന്ദ് കെ.ആർ., സ്ഥിരംസമിതി അദ്ധ്യക്ഷന്മാരായി ദിയ അന്ന സിജി, അഖിൽ രാജ് ആർ., ഗൗരിനന്ദ എസ്. എന്നിവരും 8 അംഗങ്ങളും കമ്മിറ്റിയെ സജീവമാക്കി.
മാലിന്യം വലിച്ചെറിയുന്നതു കൊണ്ടുള്ള പ്രശ്‌നങ്ങൾ, തെരുവുനായ ശല്യം, റോഡുകളുടെ വശങ്ങളിൽ നിൽക്കുന്ന കാടുകൾ, ജൈവകൃഷി പ്രോത്സാഹിപ്പിക്കൽ, സ്കൂൾ, അംഗനവാടി വിദ്യാർത്ഥികൾക്ക് മുട്ടക്കോഴി നൽകുന്നത്, റോഡ് നവീകരണം തുടങ്ങിയ വിഷയങ്ങൾ ബാലപഞ്ചായത്തിൽ ചർച്ച ചെയ്തു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രസന്നകുമാരി, ആറാം വാർഡ് അംഗം വൈശാഖ് പി., RSGA ആർഎസ്ജിഎ കോർഡിനേറ്റർ ലക്ഷ്മി എന്നിവർ ചേർന്ന് ബാലപഞ്ചായത്തിന് വേണ്ട നിർദ്ദേശങ്ങൾ നൽകി.
0 Comments