Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

പൊയ്കയിൽ ശ്രീകുമാര ഗുരുദേവന്റെ 147-ാമത് ജന്മദിനആഘോഷത്തിന് കൊടിയേറി.

പൊയ്കയിൽ ശ്രീകുമാര ഗുരുദേവന്റെ 147-ാമത് ജന്മദിനആഘോഷത്തിന് കൊടിയേറി.

തിരുവല്ല: പ്രത്യക്ഷ രക്ഷാ ദൈവസഭ (പിആർഡിഎസ്) സ്ഥാപകൻ പൊയ്കയിൽ ശ്രീകുമാര ഗുരുദേവന്റെ 147-ാമത് ജന്മദിനആഘോഷത്തിന് കൊടിയേറി. രാവിലെ 9ന് സഭാ പ്രസിഡന്റ് വൈ. സദാശിവൻ കൊടിയേറ്റ് കർമ്മം നിർവ്വഹിച്ചു. തുടർന്ന് അടിമ സ്തംഭത്തിൽ പുഷ്പാർച്ചനയും നടന്നു.    

       ഉച്ചകഴിഞ്ഞ് മൂന്നിന് എട്ടുകര സംഗമം നടക്കും. 14ന് വൈകിട്ട് 7.30ന് യുവജനസംഘം പ്രതിനിധി സമ്മേളനം അഡ്വ. എം.എസ്. അരുൺകുമാർ എംഎൽഎ ഉദ്ഘാടനം ചെയ്യും. സഭാ വൈസ് പ്രസിഡന്റ് എം. പൊന്നമ്മ മുഖ്യപ്രഭാഷണം നടത്തും. 15ന് വൈകിട്ട് 7.30ന് മതസമ്മേളനം. 16ന് രാവിലെ 11ന് എംപ്ലോയീസ് ആന്റ് പെൻഷനേഴ്സ് ഫോറം സമ്മേളനം അഡ്വ. കെ.യു. ജനീഷ് കുമാർ എംഎൽഎ ഉദ്ഘാടനം ചെയ്യും. വൈകുന്നേരം നാലിന് നെല്ലാട് ജംഗ്ഷനിൽ നിന്ന് ഭക്തിഘോഷയാത്ര ആരംഭിക്കും. 7ന് വിശുദ്ധ മണ്ഡപത്തിൽ ഘോഷയാത്ര സ്വീകാര്യ പ്രാർത്ഥന നടക്കും. 8ന് സഭാ പ്രസിഡന്റ് വൈ. സദാശിവന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന പൊതുസമ്മേളനം നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമർ ഉദ്ഘാടനം ചെയ്യും. എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി മുഖ്യപ്രഭാഷണം നടത്തും. കൊടിക്കുന്നിൽ സുരേഷ് എംപി, ഡി. രവികുമാർ എം.പി ചെന്നൈ എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും.

          ശ്രീകുമാര ഗുരുദേവ ജന്മദിനമായ 17ന് രാവിലെ 5.30ന് ജന്മംതൊഴൽ നടക്കും. ഉച്ചകഴിഞ്ഞ് 3ന് ജന്മദിനസമ്മേളനം മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മുഖ്യപ്രഭാഷണം നടത്തും. ആന്റോ ആന്റണി എംപി മുഖ്യാതിഥിയായി പങ്കെടുക്കും. വൈകിട്ട് 7.30ന് വിദ്യാർത്ഥി, യുവജന, മഹിളാ സമ്മേളനം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനംചെയ്യും. നിയമസഭാ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് മുഖ്യപ്രഭാഷണം നടത്തും.

          സമാപനദിവസമായ 19ന് ഹൈകൗൺസിൽ ഗുരുകുലസമിതി യോഗത്തിന് ശേഷം വൈകുന്നേരം 5ന് കൊടിയിറക്കോടെ ജന്മദിനഉൽസവം സമാപിക്കും. 

Post a Comment

0 Comments

Ad Code

Responsive Advertisement