Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഒരേ സൂചി ഉപയോഗിച്ച് ലഹരി കുത്തിവയ്ക്കൽ: 10 പേർക്ക് എയ്ഡ്സ് സ്ഥിരീകരിച്ചു.

ഒരേ സൂചി ഉപയോഗിച്ച് ലഹരി കുത്തിവയ്ക്കൽ: 10 പേർക്ക് എയ്ഡ്സ് സ്ഥിരീകരിച്ചു.
മലപ്പുറം: വളാഞ്ചേരിയിൽ 10 പേർക്ക് എയ്ഡ്സ് സ്ഥിരീകരിച്ചു. കുത്തിവയ്പ്‌പിലൂടെ ലഹരി ഉപയോഗിച്ച 10 പേർക്ക് ആണ്  എച്ച്ഐവി പോസിറ്റീവ് ആണെന്ന് കണ്ടെത്തിയതെന്ന് ആരോഗ്യവകുപ്പ് അധികൃതർ വെളിപ്പെടുത്തി.
      ഏഴു മലയാളികൾക്കും മൂന്ന് ഇതര സംസ്ഥാന തൊഴിലാളികൾക്കുമാണ് എച്ച്ഐവി സ്ഥിരീകരിച്ചത്. ഒരാളിൽ എച്ച്ഐവി സ്ഥ‌ിരീകരിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മറ്റുള്ളവരിലും രോഗം സ്‌ഥിരീകരിച്ചത്. ഇവർ ഒരേ സൂചി ഉപയോഗിച്ചതായാണ് അധികൃതർ പറയുന്നത്. സൂചി ഉപയോഗിച്ച് ലഹരി കുത്തിവയ്ക്കുന്നവർക്കിടയിൽ എയ്‌ഡ്‌സ് ബാധ കൂടുന്നതായാണ് ആരോഗ്യ വകുപ്പിൻ്റെ കണ്ടെത്തൽ.

Post a Comment

0 Comments

Ad Code

Responsive Advertisement