Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

1410 ഗെയിമിംഗ് വെബ്സൈറ്റുകള്‍ ബ്ലോക്ക് ചെയ്തതായി കേന്ദ്രസർക്കാർ.

1410 ഗെയിമിംഗ് വെബ്സൈറ്റുകള്‍ ബ്ലോക്ക് ചെയ്തതായി കേന്ദ്രസർക്കാർ.
ന്യൂഡൽഹി: 1410 ഗെയിമിംഗ് വെബ്സൈറ്റുകള്‍ ബ്ലോക്ക് ചെയ്തതായി കേന്ദ്രസർക്കാർ. എന്നാൽ, ഓണ്‍ലൈൻ ഗെയിമിംഗും വാതുവയ്പും സംസ്ഥാന പട്ടികയില്‍ ഉള്‍പ്പെടുന്നതിനാല്‍ സംസ്ഥാന നിയമസഭയ്ക്കു മാത്രമേ ഇവ നിരോധിക്കുന്നതിനോ നിയന്ത്രണം ഏർപ്പെടുത്തുന്നതിനോ സാധിക്കുവെന്നും കേന്ദ്ര വിവരസാങ്കേതിക മന്ത്രി അശ്വനി വൈഷ്ണവ് ലോക്സഭയില്‍ വ്യക്തമാക്കി.
        ഭരണഘടനപ്രകാരം വാതുവയ്പും ചൂതാട്ടവും സംസ്ഥാന ലിസ്റ്റിലെ 34-ാം എൻട്രിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇവ നിരോധിക്കുന്നതിനും എന്തെങ്കിലും നിയമനിർമ്മാണം നടത്തുന്നതിനും സംസ്ഥാനങ്ങള്‍ക്കു മാത്രമേ അധികാരമുള്ളൂ. ചില സംസ്ഥാനങ്ങള്‍ അതിനായി നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. വിഷയത്തില്‍ ഭാരതീയ ന്യായ സംഹിതയിലെ സെക്‌ഷൻ 112 പ്രകാരം നടപടിയെടുക്കാൻ സാധിക്കും.
വിദ്യാർത്ഥികളുടെ ഭാവി തകർക്കുന്ന തരത്തിലുള്ള ഗെയിമിംഗിന്‍റെ അപകടങ്ങളെക്കുറിച്ച്‌ വിദ്യാഭ്യാസ മന്ത്രാലയവും വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയവും ഉപദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും ആദ്ദേഹം കൂട്ടിച്ചേർത്തു.

Post a Comment

0 Comments

Ad Code

Responsive Advertisement