Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

സമ്പൂര്‍ണ്ണ മാലിന്യമുക്ത പ്രഖ്യാപനം 30ന്.

സമ്പൂര്‍ണ്ണ മാലിന്യമുക്ത പ്രഖ്യാപനം 30ന്.
തിരു.: സംസ്ഥാനത്തെ സമ്പൂര്‍ണ്ണ മാലിന്യമുക്തമായ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രഖ്യാപനം മാര്‍ച്ച് 30ന് നടക്കുമെന്ന് മന്ത്രി എം.ബി. രാജേഷ് സെക്രട്ടേറിയറ്റ് പിആര്‍ ചേമ്പറില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 
        സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച നിബന്ധനകള്‍ എല്ലാം കൈവരിച്ച് 126 ഗ്രാമപഞ്ചായത്തുകളും 13 മുന്‍സിപ്പാലിറ്റികളും മാലിന്യമുക്ത തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളായി ഇതിനകം തന്നെ പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്. 8337 മാലിന്യമുക്ത വാര്‍ഡുകളുടെ പ്രഖ്യാപനവും പൂര്‍ത്തിയായി. 
          പദവി കൈവരിച്ച ഹരിത സ്‌കൂളുകള്‍, കോളേജുകള്‍, ടൗണുകള്‍, മാര്‍ക്കറ്റുകൾ അയല്‍ക്കൂട്ടങ്ങള്‍, ടൂറിസം കേന്ദ്രങ്ങൾ, ഓഫീസുകള്‍ തുടങ്ങിയ പ്രഖ്യാപനങ്ങളും നടന്നുവരുന്നു. ഏപ്രില്‍ അഞ്ചിനകം ജില്ലാതല പ്രഖ്യാപനങ്ങളും ഇതിന്റെ തുടര്‍ച്ചയായി നടക്കും. സ്റ്റാറ്റസ് റിപ്പോര്‍ട്ട് അവതരണങ്ങള്‍, വിവിധ വിഭാഗങ്ങളിലെ അവാര്‍ഡ് വിതരണം, മികച്ച മാതൃകകളുടെ അവതരണങ്ങള്‍, മുന്നോട്ടുളള പ്രവര്‍ത്തനങ്ങളുടെ ആസൂത്രണം എന്നിവ ഉള്‍പ്പെടുന്നതാണ് പ്രഖ്യാപന പരിപാടികളെന്ന് മന്ത്രി വിശദമാക്കി. 
        സമ്പൂര്‍ണ്ണ ഹരിത വിദ്യാലയം, ഹരിത കലാലയം, പൊതുസ്ഥലങ്ങള്‍, വൃത്തിയുള്ളതും വലിച്ചെറിയല്‍ മുക്തവുമായ ടൗണുകള്‍, കവലകള്‍, എല്ലാ അയല്‍ക്കൂട്ടങ്ങളും ഹരിത അയല്‍ക്കൂട്ടങ്ങളായി പ്രഖ്യാപനം, എല്ലാ ടൂറിസം കേന്ദ്രങ്ങളെയും ഹരിത ടൂറിസം കേന്ദ്രങ്ങളായി പ്രഖ്യാപനം, സമ്പൂര്‍ണ്ണ ഹരിതസ്ഥാപന പ്രഖ്യാപനം, മാലിന്യ സംസ്‌കരണത്തിനുള്ള അടിസ്ഥാന സൗകര്യങ്ങള്‍, ഹരിതമിത്രം ആപ്പിന്റെ സമ്പൂര്‍ണ്ണമായ ഉപയോഗം, അജൈവമാലിന്യത്തിന്റെ കൃത്യതയുള്ള നീക്കം, പബ്ലിക് ബിന്നുകള്‍, നിർവ്വഹണ സമിതിയുടെ പ്രവര്‍ത്തനം, എന്‍ഫോഴ്‌സ്‌മെന്റ് പരിശോധനകള്‍ എന്നിങ്ങനെ 13 മാനദണ്ഡങ്ങളില്‍ ഓരോന്നിലും 80% പുരോഗതി കൈവരിച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയാണ് മാലിന്യമുക്തമായി പ്രഖ്യാപിക്കുന്നത്.

Post a Comment

0 Comments

Ad Code

Responsive Advertisement