Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഓണ്‍ലൈന്‍ ട്രേഡിങ്ങിലൂടെ 45 ലക്ഷം രൂപ തട്ടിയെടുത്ത യുവതി അറസ്റ്റിൽ.

ഓണ്‍ലൈന്‍ ട്രേഡിങ്ങിലൂടെ 45 ലക്ഷം രൂപ തട്ടിയെടുത്ത യുവതി അറസ്റ്റിൽ.
കൊച്ചി: ഓണ്‍ലൈന്‍ ട്രേഡിങ്ങിലൂടെ വന്‍ തുക ലാഭം നല്‍കാമെന്ന് വിശ്വസിപ്പിച്ച്‌ 45 ലക്ഷം രൂപ തട്ടിയെടുത്ത യുവതി അറസ്റ്റിലായി. പാലക്കാട് കവലക്കോട് സ്വദേശിനി ഹരിത കൃഷ്ണയെയാണ് ആറ്റിങ്ങല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അക്യുമെന്‍ ക്യാപിറ്റല്‍ മാര്‍ക്കറ്റ് ഇന്ത്യ ലിമിറ്റഡ് എന്ന ട്രേഡിങ് സ്ഥാപനത്തിലെ ഫ്രാഞ്ചൈസി ആണെന്ന് ധരിപ്പിച്ചായിരുന്നു തട്ടിപ്പ്. ആറ്റിങ്ങല്‍ സ്വദേശി കിരണ്‍കുമാറില്‍ നിന്നുമാണ് യുവതി പണം തട്ടിയത്.
       എട്ടു മാസം കഴിഞ്ഞിട്ടും പണം തിരികെ ലഭിക്കാത്തതിനെ തുടര്‍ന്ന് കിരണ്‍ കുമാര്‍ ആറ്റിങ്ങല്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. മൂന്നു വര്‍ഷം അഹമ്മദാബാദിലും ബാംഗ്ലൂരിലുമായി ഒളിവില്‍ കഴിയുകയായിരുന്നു പണം തട്ടിയ ഹരിത. ഇവര്‍ കൊച്ചിയില്‍ എത്തിയെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തെരച്ചിലിലാണ് പിടിയിലായത്. 
       ഇവർ കൊച്ചിയില്‍ എത്തിയിട്ടുണ്ടെന്ന തിരുവനന്തപുരം റൂറല്‍ ജില്ലാ പൊലീസ് മേധാവി കെ.എസ്. സുദര്‍ശന്‍ ഐപിഎസിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആറ്റിങ്ങല്‍ എസ്‌എച്ച്‌ഒ ജി. ഗോപകുമാര്‍, എസ്‌ഐ എം.എസ്. ജിഷ്ണു, എസ്‌സിപിഒമാരായ എസ്.പി. പ്രശാന്ത്, പ്രശാന്ത് എസ്., സിപിഒ അഞ്ജന എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Post a Comment

0 Comments

Ad Code

Responsive Advertisement