Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

വിഷു, ഈസ്‌റ്റർ: കൂടുതൽ അന്തർസംസ്ഥാന സർവീസുമായി കെഎസ്‌ആർടിസി.

വിഷു, ഈസ്‌റ്റർ: കൂടുതൽ അന്തർസംസ്ഥാന സർവീസുമായി കെഎസ്‌ആർടിസി.
തിരു.: വിഷു, ഈസ്റ്റർ ആഘോഷത്തോടനുബന്ധിച്ച് കെഎസ്ആർടിസി കൂടുതൽ അന്തർസംസ്ഥാന സർവീസ് നടത്തും. ഏപ്രിൽ എട്ടു മുതൽ 22 വരെയാണ് പ്രത്യേക സർവീസ് നടത്തുകയെന്ന് കെഎസ്ആർടിസി (ഓപ്പറേഷൻസ്) എക്സിക്യുട്ടീവ് ഡയറക്ടർ അറിയിച്ചു.
        കേരളത്തിലെ വിവിധ യൂണിറ്റുകളിൽ നിന്ന് ബംഗളൂരു, മൈസൂരു, ചെന്നൈ എന്നിവിടങ്ങളിലേക്കും തിരിച്ചും സർവീസുണ്ടാകും. നിലവിലുള്ളവയ്ക്ക് പുറമെയാണ് അധിക സർവീസുകൾ. യാത്രക്കാരുടെ തിരക്കനുസരിച്ച് കൂടുതൽ സർവീസുകൾ ക്രമീകരിക്കും.
      ടിക്കറ്റുകൾ www.onlineksrtcswift. com എന്ന ഓൺലൈൻ വെബ്സൈറ്റു വഴിയും ente ksrtc neo oprs എന്ന മൊബൈൽ ആപ്പു വഴിയും ബുക്ക് ചെയ്യാം. വിവരങ്ങൾക്ക്: കെഎസ്ആർടിസി തിരുവനന്തപുരം: - 0471 2323886,എറണാകുളം: - 0484 2372033, കോഴിക്കോട് - 0495 2723796, കൺട്രോൾറൂം: -9447071021.

         ഇതരസംസ്ഥാനത്തു നിന്നുള്ള സ്പെഷൽ സർവീസുകൾ.

രാത്രി 7.45ന് ബംഗളൂരു-കോഴിക്കോട് (സൂപ്പർ ഫാസ്റ്റ‌്)
രാത്രി 8.15ന് ബംഗളൂരു-കോഴിക്കോട് (സൂപ്പർ ഫാസ്‌റ്റ്)
രാത്രി 8.50ന് ബംഗളൂരു-കോഴിക്കോട് (സൂപ്പർ ഫാസ്‌റ്റ്)
രാത്രി 7.15ന് ബംഗളൂരു-തൃശൂർ (പാലക്കാട് വഴി, സൂപ്പർ ഡീലക്സ്)
വൈകുന്നേരം 5.30ന് ബംഗളൂരു -എറണാകുളം(സൂപ്പർ ഡീലക്‌സ്)
വൈകിട്ട് 6.30ന് ബംഗളൂരു- എറണാകുളം (സൂപ്പർ ഡീലക്‌സ്)
വൈകിട്ട് 6.10ന് ബംഗളൂരു -കോട്ടയം (സൂപ്പർ ഡീലക്സ്)
രാത്രി 8.30ന് ബംഗളൂരു-കണ്ണൂർ (ഇരിട്ടി വഴി, സൂപ്പർ ഡീലക്സ്)
രാത്രി 9.45ന് ബംഗളൂരു-കണ്ണൂർ (സൂപ്പർ ഡീലക്സ്)
രാത്രി 7.30 ന് ബംഗളൂരു-തിരുവനന്തപുരം (നാഗർകോവിൽ വഴി, സൂപ്പർ ഡീലക്സ്)
രാത്രി 7.30ന് ചെന്നൈ -എറണാകുളം (സൂപ്പർ ഡീലക്സ്)
വൈകിട്ട് 6.45 ബംഗളൂരു-അടൂർ (സൂപ്പർ ഡീലക്സ്)
രാത്രി 7.10ന്‌ ബംഗളൂരു-കൊട്ടാരക്കര (സൂപ്പർ ഡീലക്സ്)
വൈകിട്ട് 6ന് ബംഗളൂരു-പുനലൂർ (സൂപ്പർ ഡീലക്സ്)
വൈകിട്ട് 6.20ന് ബംഗളൂരു-കൊല്ലം
രാത്രി 7.10ന് ബംഗളൂരു -ചേർത്തല
രാത്രി 7ന് ബംഗളൂരു-ഹരിപ്പാട്

Post a Comment

0 Comments

Ad Code

Responsive Advertisement