Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ശ്രീപത്മനാഭ സ്വാമിക്ഷേത്രത്തിൽ പൈങ്കുനി ഉത്സവത്തിന്റെ ഭാഗമായി മണ്ണുനീർ കോരൽ നടന്നു.

ശ്രീപത്മനാഭ സ്വാമിക്ഷേത്രത്തിൽ പൈങ്കുനി ഉത്സവത്തിന്റെ ഭാഗമായി മണ്ണുനീർ കോരൽ നടന്നു.

തിരു.: തിരുവനന്തപുരം ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ ഏപ്രിൽ 2ന് ആരംഭിക്കുന്ന പൈങ്കുനി ഉത്സവത്തിന്റെ ഭാഗമായി മണ്ണുനീർ കോരൽ ചടങ്ങ്, മിത്രാനന്ദപുരം കുളത്തിൽ നടന്നു. കുളത്തിൽ നിന്ന് ശേഖരിച്ച് ക്ഷേത്രത്തിലെത്തിക്കുന്ന മണ്ണിൽ നവധാന്യങ്ങൾ വിതറുകയും മുളയ്ക്കുന്ന നവധാന്യങ്ങൾക്ക് നിത്യവും പൂജയും ചെയ്യും. പൂജ ചെയ്ത് മുളപ്പിച്ച നവധാന്യങ്ങളാണ്  കൊടിയേറ്റ് സമയം പൂജയ്ക്ക് ഉപയോഗിക്കുന്നത്.  

         ചടങ്ങിൽ ക്ഷേത്ര ഭരണസമിതി അംഗങ്ങളായ വേലപ്പൻ നായർ, കരമന ജയൻ, ക്ഷേത്രം എക്സിക്യുട്ടീവ് ഓഫീസർ മഹേഷ് ബി., ക്ഷേത്രം മാനേജർ ബി. ശ്രീകുമാർ തുടങ്ങിയവർ നേതൃത്വം നൽകി. 

Post a Comment

0 Comments

Ad Code

Responsive Advertisement