Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

റെയിൽവേ സ്റ്റേഷനുകളിൽ ട്രെയിൻ വരുന്നതിന് തൊട്ടുമുമ്പ് മാത്രം പ്രവേശനം: റെയില്‍വെ ഭേദഗതി ബില്ല് രാജ്യസഭ പാസാക്കി.

റെയിൽവേ സ്റ്റേഷനുകളിൽ ട്രെയിൻ വരുന്നതിന് തൊട്ടുമുമ്പ് മാത്രം പ്രവേശനം: റെയില്‍വെ ഭേദഗതി ബില്ല് രാജ്യസഭ പാസാക്കി.

ന്യൂ ഡൽഹി: റെയിൽവേ സ്റ്റേഷനുകളിൽ ട്രെയിൻ വരുന്നതിന് തൊട്ടുമുമ്പ് മാത്രം പ്രവേശനം മതിയെന്ന നിയമത്തിന് റെയില്‍വെ ഭേദഗതി ബില്ല് രാജ്യസഭ പാസാക്കി. ഇടത് എംപിമാരുടെ ഭേദഗതി തള്ളിക്കൊണ്ടാണ് ബില്ല് പാസാക്കിയത്. തിരക്കേറിയ റെയില്‍വേ സ്റ്റേഷനുകളില്‍ യാത്രക്കാരുടെ സുരക്ഷ മുന്‍നിര്‍ത്തി സ്റ്റേഷന് പുറത്ത് പുതിയ കാത്തിരിപ്പ് കേന്ദ്രം തുറക്കാൻ ബില്ല് ശുപാർശ ചെയ്യുന്നു. കാത്തിരിപ്പു കേന്ദ്രത്തില്‍ നിന്ന് ട്രെയിൻ വരുന്നതിനു മുമ്പ് മാത്രം യാത്രക്കാരെ സ്റ്റേഷനുകളുടെ അകത്തേക്ക് പ്രവേശിപ്പിക്കുന്നതാണ് പുതിയ രീതി. രാജ്യത്തെ തിരക്കേറിയ 60 റെയില്‍വേ സ്റ്റേഷനുകളിലാണ് ഈ നിലയില്‍ പുതിയ കാത്തിരിപ്പു കേന്ദ്രങ്ങള്‍ തുറക്കുന്നത്. ഡൽഹി, വാരാണസി, ആനന്ദ് വിഹാര്‍, അയോദ്ധ്യ, പാറ്റ്ന എന്നിവിടങ്ങളിലാണ് കാത്തിരിപ്പ് കേന്ദ്രങ്ങള്‍ തുറക്കാന്‍ പോകുന്നതെന്ന് റെയില്‍വേ മന്ത്രി സഭയെ അറിയിച്ചു.

Post a Comment

0 Comments

Ad Code

Responsive Advertisement