Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

എസ്എസ്എൽസി പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. 99.5% വിജയം.

എസ്എസ്എൽസി പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. 99.5% വിജയം.
തിരു.: ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. 99.5 ആണ് വിജയ ശതമാനം. 4,24,583 വിദ്യാർത്ഥികൾ ഉപരിപഠനത്തിന് അർഹത നേടി.
ആകെ 4,27,021 വിദ്യാര്‍ത്ഥികളാണ് ഈ വര്‍ഷം എസ്എസ്എല്‍സി പരീക്ഷ എഴുതിയത്. 61,449 വിദ്യാർത്ഥികൾ മുഴുവൻ വിഷയങ്ങൾക്കും A+ നേടി.
ഏറ്റവും കൂടുതൽ A+ നേടിയവർ മലപ്പുറം ജില്ലയിലാണ്. കണ്ണൂർ ജില്ലയിലാണ് ഏറ്റവുമധികം വിജയശതമാനം. തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കുറവ് വിജയശതമാനം. വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടിയാണ് ഫലം പ്രഖ്യാപിച്ചത്.
       ഇന്ന് വൈകുന്നേരം 4 മണി മുതൽ ഫലം ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമായി. ഔദ്യോഗിക വെബ്‌സൈറ്റുകള്‍ക്ക് പുറമെ ഡിജിലോക്കര്‍ വഴിയും എസ്എംഎസ് വഴിയും ഫലം അറിയാന്‍ സൗകര്യം ഒരുക്കിയിരുന്നു.
       എസ്എസ്എൽസി പരീക്ഷയിൽ ജയവും തോൽവിയുമില്ല. എല്ലാവരും ആത്മവിശ്വാസത്തോടെ ജീവിതമെന്ന പരീക്ഷയിൽ വിജയിക്കുകയാണ് വേണ്ടതെന്നും മന്ത്രി പറഞ്ഞു. 72 ക്യാമ്പുകളിലായാണ് ഈ വർഷത്തെ മൂല്യനിർണ്ണയം പൂർത്തിയാക്കിയതെന്നും മന്ത്രി പറഞ്ഞു.

Post a Comment

0 Comments

Ad Code

Responsive Advertisement