Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കാറിനും ലോറിക്കും ഇടയിൽ കുടുങ്ങി സൈക്കിൾ യാത്രികൻ മരിച്ചു.

കാറിനും ലോറിക്കും ഇടയിൽ കുടുങ്ങി സൈക്കിൾ യാത്രികൻ മരിച്ചു.
തൃശൂർ: കാറിനും ലോറിക്കും ഇടയിൽ കുടുങ്ങി സൈക്കിൾ യാത്രികൻ മരിച്ചു. കൊരട്ടി നയാര പെട്രോൾ പമ്പിന്‍റെ മുന്നിൽ വെച്ച് ഇന്ന് പുലര്‍ച്ചയോടെ ആണ് അപകടമുണ്ടായത്. ബംഗാൾ സ്വദേശിയായ സ്വാഭാൻ മണ്ഡൽ (51) ആണ് മരിച്ചത്.
    നിയന്ത്രണം വിട്ട കാർ, സൈക്കിളിൽ ഇടിക്കുകയും തുടർന്ന് നിർത്തിയിട്ട ചരക്ക് ലോറിയുടെ പിന്നിൽ ഇടിക്കുകയുമായിരുന്നു. ഇതിനിടയിൽ കുടുങ്ങിയാണ് സൈക്കിൾ യാത്രികൻ മരിച്ചത്. അപകടത്തിൽ കാർ യാത്രികർക്കും പരിക്കേറ്റു. പാലക്കാട് കള്ളിക്കാട് സ്വദേശികളായ നീത ഫർസിൻ (40), താറമോനി സോറിൻ (18) എന്നിവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാലക്കാട് നിന്ന് എറണാകുളം ഭാഗത്തേക്ക് പോകുകയായിരുന്നു കാർ.

Post a Comment

0 Comments

Ad Code

Responsive Advertisement