Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

മലയാള സിനിമാ പ്രവർത്തകരുടെ സംഘം പാക്ക് അതിർത്തിയിൽ കുടുങ്ങി.

മലയാള സിനിമാ പ്രവർത്തകരുടെ സംഘം പാക്ക് അതിർത്തിയിൽ കുടുങ്ങി.
ജയ്പൂർ: മലയാള സിനിമാ പ്രവർത്തകരുടെ സംഘം പാക്ക് അതിർത്തിയിൽ കുടുങ്ങി. 150 പേരുടെ സംഘം ജയ്സൽമറിലാണ് കുടുങ്ങിയത്. ആക്രമണം നേരിട്ട സൈനിക ക്യാമ്പിനടുത്തായിരുന്നു സംഘം കുടുങ്ങിയത്.
     ഹാഫ് എന്ന ചിത്രത്തിൻ്റെ ഷൂട്ടിംഗിനായി പോയവരാണ് കുടുങ്ങിയത്. സംവിധായകൻ സംജാദ്, നടൻ മണിക്കുട്ടൻ അടക്കമുള്ളവർ സംഘത്തിലുണ്ട്. സംഘം അഹമ്മദാബാദിലേക്ക് തിരിച്ചു. റോഡ് മാർഗ്ഗമാണ് ഇവർ തിരികെ വരുന്നത്. ജയ്‌സല്‍മറിൽ കുടുങ്ങിയ 150 പേരും സുരക്ഷിതരാണ്. ആക്രമണം നേരിട്ട സൈനിക ക്യാമ്പിനടുത്ത് കുടുങ്ങിപ്പോയത്. സംവിധായകൻ സംജാദ്, നടൻ മണിക്കുട്ടൻ അടക്കമുള്ളവർ സംഘത്തിലുണ്ട്.
       സംഘര്‍ഷാവസ്ഥ രൂക്ഷമായിരിക്കെ അതീവ ജാഗ്രതയിലാണ് അതിര്‍ത്തി സംസ്ഥാനങ്ങള്‍. ജമ്മു കാശ്‌മീര്‍, പഞ്ചാബ്, രാജസ്ഥാന്‍, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലാണ് ജാഗ്രത നിര്‍ദ്ദേശമുള്ളത്. ചണ്ഡിഗഡില്‍ ഇന്ന് രാവിലെ അപായ സൈറണ്‍ മുഴങ്ങിയിരുന്നു. അത് ജനങ്ങളെ പരിഭ്രാന്തരാക്കി. ജനങ്ങള്‍ വീടിനുള്ളില്‍ തന്നെ തുടരണമെന്നും ബാല്‍ക്കണിയില്‍ നിന്ന് അകന്ന് നില്‍ക്കണമെന്നും ചാണ്ഡിഗഡ് ഭരണകൂടം അറിയിച്ചു. പാക്കിസ്ഥാന്‍റെ ഭാഗത്തു നിന്ന് ആക്രമണത്തിന് സാധ്യതയുണ്ടെന്ന് വ്യോമസേന സ്റ്റേഷനില്‍ നിന്നും മുന്നറിയിപ്പ് ലഭിച്ചെന്നും അറിയിപ്പുണ്ടായിരുന്നു. എന്നാല്‍, ഒരു മണിക്കൂറിന് ശേഷം ഈ അപായ സൂചന പിന്‍വലിക്കുകയും ചെയ്‌തു.

Post a Comment

0 Comments

Ad Code

Responsive Advertisement