Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ആവശ്യത്തിന് ഇന്ധനം കൈവശമുണ്ട്, ഉപഭോക്താക്കള്‍ ആശങ്കപ്പെടേണ്ടതില്ല: ഐഓസി.

ആവശ്യത്തിന് ഇന്ധനം കൈവശമുണ്ട്, ഉപഭോക്താക്കള്‍ ആശങ്കപ്പെടേണ്ടതില്ല: ഐഓസി.
കൊച്ചി: ഇന്ത്യ-പാക് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ജനങ്ങള്‍ക്കിടയിൽ ഉണ്ടായേക്കാവുന്ന ആശങ്ക അകറ്റാനാണ് ഐഒസി ഇക്കാര്യം സാമൂഹിക മാധ്യമത്തിലൂടെ അറിയിച്ചത്. ഇന്ത്യന്‍ ഓയിലിന് രാജ്യമെമ്പാടും ആവശ്യത്തിന് ഇന്ധന ശേഖരമുണ്ട്. വിതരണ ശൃംഖലകളും സുഗമമായാണ് പ്രവര്‍ത്തിക്കുന്നത്. പരിഭ്രാന്തരായി ഇന്ധനം വാങ്ങിക്കൂട്ടേണ്ടതില്ല. ഇന്ധനവും എല്‍പിജിയും ഐഒസിയുടെ എല്ലാ വില്‍പനകേന്ദ്രങ്ങളിലും ലഭ്യമാണ്, ഐഒസി എക്‌സിൽ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.
       കൂടുതല്‍ മെച്ചപ്പെട്ട സേവനം ഒരുക്കാന്‍ ഉപഭോക്താക്കള്‍ അനാവശ്യ തിരക്ക് ഒഴിവാക്കുകയും സമാധാനം പാലിക്കുകയും വേണമെന്നും ഐഒസി കുറിപ്പില്‍ കൂട്ടിച്ചേര്‍ക്കുന്നു.

Post a Comment

0 Comments

Ad Code

Responsive Advertisement