Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ആക്സിയം-4 ദൗത്യം ; ഡ്രാഗൺ പേടകവുമായി ഫാൽക്കൺ-9 റോക്കറ്റ് കുതിച്ചു.

ആക്സിയം-4 ദൗത്യം ; ഡ്രാഗൺ പേടകവുമായി ഫാൽക്കൺ-9 റോക്കറ്റ് കുതിച്ചു.
ഫ്ലോറിഡ: അനിശ്ചിതത്വങ്ങൾക്ക് ഒടുവിൽ ഇന്ത്യ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ആക്സിയം-4 ദൗത്യത്തിന് തുടക്കമായി. ഇന്ത്യയുടെ ശുഭാംശു ശുക്ല അടക്കം നാല് ബഹിരാകാശ സഞ്ചാരികൾ ഉൾപ്പെടുന്ന ഡ്രാഗൺ ബഹിരാകാശ പേടകവുമായി സ്പേസ് എക്‌സിന്റെ ഫാൽക്കൺ-9 റോക്കറ്റ് ഫ്ലോറിഡയിലെ നാസയുടെ കെന്നഡി സ്പേസ് സെന്ററിലെ ലോഞ്ച് കോംപ്ലക്‌സ്‌ 39-എയിൽ നിന്ന് കുതിച്ചുയർന്നു. 
        നാസയുടെ മുൻ ബഹിരാകാശ സഞ്ചാരിയും ആക്‌സിയം സ്പേസിന്റെ ഹ്യൂമൻ സ്പേസ്‌ ഫ്ലൈറ്റ് ഡയറക്ടറുമായ പെഗ്ഗി വിറ്റ്സണാണ് ദൗത്യത്തിന് നേതൃത്വം നൽകുന്നത്. ഇന്ത്യൻ സഞ്ചാരി ശുഭാംശു ശുക്ലയാണ് പൈലറ്റ്. ഇന്ത്യയുടെ ഗഗൻയാൻ ദൗത്യത്തിന്റെ കമാൻഡറാണ് അദ്ദേഹം. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കു (ഐഎസ്എസ്) പോകുന്ന ആദ്യ ഇന്ത്യക്കാരനും അദ്ദേഹമാണ്. 1984ൽ ബഹിരാകാശ യാത്ര നടത്തിയ രാകേഷ് ശർമ്മയാണ് ബഹിരാകാശത്തു പോയ ആദ്യ ഇന്ത്യക്കാരൻ. ശുക്ല രണ്ടാമനാണ്. 41 വർഷത്തിനു ശേഷമാണ് ഇന്ത്യയുടെ രണ്ടാം ദൗത്യം. 14 ദിവസം സംഘം അവിടെ ചെലവഴിക്കും.

Post a Comment

0 Comments

Ad Code

Responsive Advertisement